കോതമംഗലം: ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ എസ് പി സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു.സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. കോതമംഗലം രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ.ഫാദർ മാത്യു എം മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സൈജന്റ് ചാക്കോ മുഖ്യപ്രഭാഷണവും സ്കൂളിന് എസ് പി സി യൂണിറ്റ് തുടങ്ങുന്നതിനുള്ള അനുമതിപത്രം കൈമാറ്റവും നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷിബു പടപ്പറമ്പത്ത് ഫ്ലാഗ് ഓഫ് ചെയ്തു. ഓഫീസ് ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ലത കെ നിർവഹിച്ചു.
സ്കൂൾ HM ശ്രീമതി സുനി എം കുര്യൻ സ്വാഗതം നേർന്ന ചടങ്ങിൽ , മൂവാറ്റുപുഴ ഡി വൈ എസ് പി മുഹമ്മദ് റിയാസ്, ഊന്നുകൽ പോലീസ് ഇൻസ്പെക്ടർ ശ്രീ ഋഷികേശൻനായർ കെ ജി,വാർഡ് മെമ്പർ ശ്രീമതി ഉഷ ശിവൻ, ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ എം എസ് പൗലോസ്,മുൻ HM ശ്രീ ജോസഫ് ജോൺ,പി റ്റി എ പ്രസിഡണ്ട് ശ്രീ ഷിജുമോൻ സി എ,എംപിറ്റി എ പ്രസിഡണ്ട് ശ്രീമതി സിബിയ ജിൻസൺ,അധ്യാപക പ്രതിനിധി ശ്രീമതി റ്റിസി കെ ജോർജ്,സി പി ഒ ശ്രീ എബിൻ തോമസ് എന്നിവർ ആശംസകൾ നേർന്നു.ചടങ്ങിൽ എ സി പി ഒ ശ്രീമതി ബിന്ദു കെ എ നന്ദി അർപ്പിച്ചു.