Connect with us

Hi, what are you looking for?

NEWS

പെൺകടുവയെയും ആനയെയും ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പിന്റെ പ്രാഥമിക നിഗമനങ്ങൾ ശരിവച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

കുട്ടമ്പുഴ : പൂയംകുട്ടി വനത്തിൽ പെൺകടുവയെയും ആനയെയും ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പിന്റെ പ്രാഥമിക നിഗമനങ്ങൾ ശരിവച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രണ്ടാമതൊരു കടുവയുടെ ആക്രമണത്തിലാണു വയസ്സായ പെൺകടുവ ചത്തതെന്നാണു റിപ്പോർട്ടിലെ കണ്ടെത്തൽ. അസുഖം പോലെ സ്വാഭാവികമായ കാരണങ്ങളാലോ ഉയരത്തിൽ നിന്നുള്ള വീഴ്ചയിലോ ആകാം ആന ചരിഞ്ഞതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഇടമലയാർ വനം റേഞ്ചിൽ വാരിയംകുടി ആദിവാസി കോളനിക്കു സമീപം കടുവയെയും ആനയെയും ചത്തനിലയിൽ കണ്ടെത്തിയത്.

8 വയസ്സു പ്രായമുള്ള കുട്ടിക്കൊമ്പനാണു ചത്തതെന്നാണു പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ഈ പ്രായത്തിലുള്ള ആനയെ ആനക്കൂട്ടത്തിനിടയിൽ കടന്നു വേട്ടയാടിപ്പിടിക്കാൻ കടുവയ്ക്കു കഴിയില്ല. കടുവയുടെ നഖം, പല്ല്, തോൽ തുടങ്ങിയവയും കുട്ടിയാനയുടെ കൊമ്പും നഷ്ടപ്പെട്ടിരുന്നില്ല എന്നതിനാൽ വേട്ടക്കാരുടെ ഇടപെടലുണ്ടായിട്ടില്ലെന്നു വനംവകുപ്പ് നേരത്തെതന്നെ സ്ഥിരീകരിച്ചിരുന്നു. വെടിയേറ്റ മുറിവുകളോ വെടിയുണ്ടയുടെ അവശിഷ്ടങ്ങളോ സംഭവസ്ഥലത്തു കണ്ടെത്തിയിരുന്നില്ല. ഇതിനാൽ, ആനയും കടുവയും തമ്മിൽ ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്ന ആദ്യ നിഗമനത്തിൽ തന്നെ വനം വകുപ്പ് ഉറച്ചു നിൽക്കുകയാണ്.

കടുവകൾ ഭക്ഷണത്തിനായി അന്യോന്യം ഏറ്റുമുട്ടാറുണ്ടെന്നതിനാൽ പെൺകടുവ കൊല്ലപ്പെട്ടത് രണ്ടാമത്തെ കടുവയുടെ ആക്രമണത്തിലാണെന്ന നിഗമനം തന്നെയാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുമുള്ളത്. പ്രായം ചെന്ന പെൺകടുവയുടെ ദംഷ്ട്രങ്ങളിലൊന്നു പൂർണമായും തേ‍ഞ്ഞുതീർന്നിരുന്നതിനാൽ വേട്ടയാടി ഇരപിടിക്കാനോ മറ്റുമൃഗങ്ങളുടെ ആക്രമണം ചെറുക്കാനോ ഉള്ള ശേഷി ഇതിനുണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മാംസം പൂർണമായും അഴുകി മാറിയ നിലയിലായിരുന്നു രണ്ടു മൃഗങ്ങളുടെയും അവശിഷ്ടങ്ങൾ.

സാഹചര്യത്തെളിവുകൾ കൂടി പരിഗണിച്ചാണു ഡോക്ടർമാരുൾപ്പെടെയുള്ള വിദഗ്ധർ ഈ അനുമാനങ്ങളിലെത്തിച്ചേർന്നത്. സംഭവത്തിൽ മലയാറ്റൂർ ഡിഎഫ്ഒ രവികുമാർ മീണ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനു(സിസിഎഫ്)  അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഇതു നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റി(എൻടിസിഎ), ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർക്കു സിസിഎഫ് കൈമാറും.
twitter likes kaufen

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!