കോതമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമതി കോതമംഗലം ടൗൺ യൂണിറ്റ്ന്റെ നേത്രത്തിൽ നിരവധി കുട്ടികൾക്ക് മൊബൈൽ ഫോണുകൾ വിതരണം നടത്തി. KVVES ടൗൺ യൂണിറ്റ് പ്രസിഡന്റ് ബേബി ആഞ്ഞിലി വേലിയുടെ ആദ്യക്ഷ വഹിച്ച യോഗത്തിൽ ആന്റണി ജോൺ MLA യോഗം ഉൽഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി നിർവഹിച്ചു. മൊബൈൽ ഫോൺ വിതരണം kvves ജില്ലാ പ്രസിഡന്റ് പി സി ജേക്കബ് നിർവഹിച്ചു.
കഠിനമായ സാമ്പത്തിക ബാധ്യതയിലാണ് 12 ലക്ഷം വ്യാപാരികൾ എന്നും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വ്യാപാരി കളുടെ മക്കൾക്ക് മൊബൈൽ നൽകുന്നത് മറ്റ് യൂണിറ്റ് കൾക്ക് മാത്രക ആണന്നു ജില്ലാ പ്രസിഡന്റ് പി സി ജേക്കബ് പ്രസ്ഥാപിച്ചു. Kvves ചികിത്സ സഹായ നിതി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി AJ റിയാസ് നിർധന വ്യാപാരകൾക്ക് വിതരണം ചെയ്തു.
മുൻസിപ്പൽ പ്രതിപക്ഷ നേതാവ് AG ജോർജ്,വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ K A നൌഷാദ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ K V തോമസ്, ജില്ലാ ട്രഷറർ അജ്മൽ ചക്കുങ്ങൽ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് Tb നാസർ, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി k S നിഷാദ്,യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് മാരായ മമ്മച്ചൻ ജോസഫ്, എംബി നൗഷാദ്, മൈതീൻ ഇഞ്ചകുടി,വൈസ് പ്രസിഡന്റ് മാരായ ബെന്നി വര്ഗീസ്, എൽദോസ് ചേലാട്ട്, യൂണിറ്റ് ട്രഷറർ പ്രസാദ് പുലരയിൽ,യൂത്ത് വിംഗ് മേഖല പ്രസിഡന്റ് ഷെമീർ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ: മർച്ചൻ്റ്സ് അസോസിയേഷൻ ടൗൺ യൂണിറ്റ് സംഘടിപ്പിച്ച കുട്ടികൾക്ക് മൊബൈൽ ഫോണുകളുടെ വിതരണ ഉദ്ഘാടനം P C ജേക്കബ് നിർവ്വഹിക്കുന്നു.
മൊബൈലിൽ വാർത്തകൾ ലഭിക്കുവാൻ.. Please Join..