Connect with us

Hi, what are you looking for?

NEWS

കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കോതമംഗലം മുൻസിപ്പാലിറ്റി മേഖലയിലെ കുടിവെള്ള പ്രശ്നങ്ങക്ക് പരിഹാരമായ ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് അംഗീകാരം.

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ കവളങ്ങാട്, പല്ലാരിമംഗലം,വാരപ്പെട്ടി പഞ്ചായത്തുകളിലേയും കോതമംഗലം മുൻസിപ്പാലിറ്റിയിലും വേനൽ കാലത്ത് ഉണ്ടാകുന്ന കുടിവെള്ള പ്രശ്നങ്ങൾക്കും, കടുത്ത വരൾച്ചയ്ക്കും,ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടി ആവിഷ്കരിച്ചിട്ടുള്ള ആവോലിച്ചാൽ  ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് 10.7 കോടി രൂപയുടെ അംഗീകാരമായി. ആവോലിച്ചാലിൽ പുതിയ പമ്പ്ഹൗസ് സ്ഥാപിച്ച് പെരിയാറിൽനിന്നും 800 മീറ്റർ ദൂരത്തിൽ പൈപ്പ് ലൈൻ വഴി വെള്ളം ലിഫ്റ്റ് ചെയ്തു പേരക്കുത്ത് തോട്ടിലേക്ക് ചാടിച്ച് തുടർന്ന് വെള്ളാമകുത്ത് തോട് വഴി 9 കിലോമീറ്റർ ദൂരത്തിൽ വെള്ളം ഒഴുക്കി പരീക്കണ്ണി ഭാഗത്ത് കോതമംഗലം പുഴയിലേക്ക് വെള്ളമെത്തിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതി നടപ്പിലാക്കുന്നതോടെ വാട്ടർ അതോറിറ്റിയുടെ കോഴിപ്പിള്ളിയിലുള്ള പ്രധാന പമ്പ് ഹൗസ് ഉൾപ്പെടെ വിവിധ കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട് വേനൽക്കാലത്ത് ഉൾപ്പെടെ മുഴുവൻ സമയവും സുലഭമായി വെള്ളം പമ്പ് ചെയ്യുവാനുള്ള സാഹചര്യം രൂപപ്പെടും.അതോടൊപ്പം പേരക്കുത്ത്,വെള്ളാമകുത്ത് തോടുകളായി 9 കിലോമീറ്റർ ദൂരത്തിൽ എട്ടോളം ചെക്ക് ഡാമുകൾ നിലവിലുണ്ട്.പദ്ധതിയുടെ ഭാഗമായി ഈ ചെക്ക് ഡാമുകളും നവീകരിക്കുന്നതോടെ പ്രസ്തുത തോടുകളായി 9 കിലോമീറ്റർ ദൂരത്തിൽ കടുത്ത വേനലിലും വെള്ളം നിറഞ്ഞു നിൽക്കുന്ന സാഹചര്യമുണ്ടാകും.ഇത് കവളങ്ങാട്,പല്ലാരിമംഗലം, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളിലെയും,കോതമംഗലം മുനിസിപ്പാലിറ്റിയിലെയും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതോടൊപ്പം തന്നെ കൃഷിക്കും,ജലസേചനത്തിനും ഉപയോഗപ്രദമാകുന്നതുമാണ്.

പദ്ധതി നടപ്പിലാക്കുന്നതിന്റെ  പുരോഗതിയുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് അവലോകന യോഗം ചേർന്നു. ആന്റണി ജോൺ എം എൽ എ,മുൻ എം എൽ എ എം വി മാണി,കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ,ജലസേചന വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.പദ്ധതിയുടെ ഭാഗമായി പമ്പ് ഹൗസ് 24,44,189.95,സക്ഷൻ ആൻഡ് ഡെലിവറി പൈപ്പ് ലൈൻ 38,00,621.05,ചെക്ക് ഡാം മെയിൻ്റനൻസ്  2,94,62,514.96,സപ്ലൈ ആൻഡ് ലെയിങ്ങ് ഓഫ്പമ്പ്,സ്റ്റാർട്ടർ,വാക്കം പമ്പ്,സെക്ഷൻ ആൻഡ് ഡെലിവറി പൈപ്പ് 4,65,00000.00,ഇലക്ട്രിഫിക്കേഷൻ ചാർജ് ഇജ്ജ് 1,00,00000,കെ എസ് ഇ ബി ചാർജ് 4,00000,പി ഡബ്ല്യു ഡി റോഡ് കട്ടിങ്ങ് ചാർജ് 25,00000,മറ്റ് ചാർജുകൾ 4,25,000,ജി എസ് ടി അടക്കം 10.70 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.

രണ്ട് നദികളെ തമ്മിൽ ബന്ധിപ്പിച്ചുള്ള ഈ മാതൃക പദ്ധതി നടപ്പിലാവുന്നതോടെ പ്രസ്തുത മേഖലകളിലെ കുടിവെള്ള ക്ഷാമത്തിനും,വേനൽ കാലത്തുണ്ടാകുന്ന വരൾച്ചയ്ക്കും ശാശ്വത പരിഹാരമാകുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കേരള സ്കൂൾ കായികമേളയുടെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഒളിമ്പിക്സ് മാതൃകയിലുള്ള സിമ്മിംഗ് പൂളിൽ നടക്കുന്ന നീന്തൽ-വാട്ടർ പോളോ മത്സരങ്ങൾ ആവേശകരമായി തുടരുന്നു. നാളെ വൈകുന്നേരം 3 മണിയോടുകൂടി...

NEWS

കോതമംഗലം : നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റ് സഹപാഠിക്കായി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ – എ പി ജെ അബ്ദുൾ കലാം...

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 105 പേർക്ക് പട്ടയങ്ങൾ സംസ്ഥാന തല പട്ടയ മേളയിൽ വച്ച് വിതരണം ചെയ്തു.കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്ന സംസ്ഥാനതല പട്ടയ മേള വ്യവസായ,നിയമ വകുപ്പ്...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

error: Content is protected !!