നെല്ലിക്കുഴി : നെല്ലിക്കുഴി പഞ്ചായത്തിൻ്റെ അഴിമതിക്കെതിരെ പിച്ച തെണ്ടൽ സമരവുമായി നെല്ലിക്കുഴിയിൽ UDF നേതൃത്വം. ഇരമല്ലൂർ ചിറപ്പടിയിലെ പാർക്കിംഗ് ഏരിയ നിർമ്മാണ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതിനു വേണ്ടിയുള്ള വക്കീൽ ഫീസ് കണ്ടെത്തുന്നതിനു വേണ്ടിയാണ് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതീകാത്മകമായി പിച്ചതെണ്ടൽ സമരം സംഘടിപ്പിച്ചത്.
നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ ചിറയുമായി ബന്ധപ്പെട്ട് നിരവധി അഴിമതി കഥകളാണ് ഓരോ ദിവസവും വിവാദമായി കൊണ്ടിരിക്കുന്നത്. ചിറ പുറംമ്പോക്കിൽ നിർമ്മിച്ച കമ്മ്യൂണിറ്റി ഹാളിന് അനുബന്ധമായി നിർമ്മിച്ച പാർക്കിംഗ് ഏരിയ നിർമ്മാണത്തിലാണ് വൻ അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്.
14 ലക്ഷം പഞ്ചായത്തിന്റെ വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പാർക്കിംഗ് ഏരിയ നിർമ്മാണം പൂർത്തിയായി ഒരു മാസത്തിനുള്ളിൽ ചിറയിലേക്ക് തകർന്ന് വീണിരിന്നു.
ഈ നിർമ്മാണത്തിനും തകർച്ചക്കും മുൻപായി ഒരു വർഷം മുൻപ് പഞ്ചായത്തിന്റെ ഹോമിയോ ആശുപത്രിയുടെ അടിത്തറയും ചിറയുടെ സംരക്ഷണഭിത്തിയും ചിറയിലേക്ക് തകർന്ന് വീണിരിന്നു. അഴിമതി നടത്താൻ വേണ്ടിയാണ് പഞ്ചായത്ത് ഭരണസമിതി അശാ ത്രീയ നിർമ്മാണങ്ങൾ നടത്തുന്നത് എന്നാണ് നെല്ലിക്കുഴിഴിയിലെ UDF നേതൃത്വം ആരോപിക്കുന്നത്. അഴിമതി നടത്തിയ കുറ്റക്കാർക്ക് എതിരെ വിജിലൻസ് കോടതിയെ സമീപിക്കാനാണ് UDF ൻ്റെ തീരുമാനം സമരത്തിന്റെ ഉദ്ഘാനം DCC ജനറൽ സെക്രട്ടറി അഡ്വ. അബു മൊയ്ദ്ദീൻ നിർവഹിച്ചു.
മണ്ഡലം ചെയർമാൻ അലി പടിഞ്ഞാറേച്ചാലിയുടെ നേതൃത്വത്തിൽ നടന്ന പിച്ചതെണ്ടൽ സമരത്തിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് PAM ബഷീർ ആദ്യ ഭിക്ഷ നൽകി. UDF നേതാക്കളായ PM സക്കരിയ, അബു കൊട്ടാരം, പരീത് പട്ടമ്മാവുടി, MA കെരിം, MV റെജി, വിനോദ് K മേനോൻ, ഇബ്രാഹിം ചെറുപുറം, വാസിഫ് ഷാഹുൽ, ഇബ്രാഹിം എടയാലി, നസീർ ഖാദർ,സുനീർ കുഴിപ്പിള്ളി, അജീബ് ഇരമല്ലൂർ, അജാസ് പാറ, ഷെരീഫ് കൊട്ടാരം തുടങ്ങിയവർ പ്രസംഗിച്ചു. അഴിമതിക്കെതിരെയുള്ള ശക്തമായ പ്രതിഷേധമെന്ന നിലയിലാണ് പിച്ചതെണ്ടൽസമരം സംഘടിപ്പിച്ചതെന്ന് UDF നേതാവ് അലി പടിഞ്ഞാറേച്ചാലിൽ പറഞ്ഞു.