കോതമംഗലം: നെല്ലിക്കുഴി ചെറുവട്ടൂര്‍ പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ മോഷണം പതിവായി. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ നെല്ലിക്കുഴിയില്‍ നടന്നത് നിരവധി മോഷണങ്ങളും മോഷണ ശ്രമങ്ങളും .മോഷ്ടാവിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ ചെറുവട്ടൂരിലെ വ്യാപാര സ്ഥാപനത്തില്‍ സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു. കഴിഞ്ഞ രാത്രി നെല്ലിക്കുഴി കനാല്‍ പാലത്തുളള പെട്ടിക്കട കുത്തി തുറന്ന് ആയിരകണക്കിന് രൂപയുടെ സിഗരറ്റുകളും പണവും അടക്കംമോഷ്ടാവ് കവര്‍ന്നു.
കഴിഞ്ഞ ദിവസം കനാല്‍ പാലം ഇലക്ട്രോണിക് സ്ഥാപനത്തില്‍ നിന്നും വില കൂടിയ മൊബൈല്‍ ഫോണും, പണവും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും കവര്‍ന്നിരുന്നു.ഒരാഴ്ച്ച മുന്നെ നെല്ലിക്കുഴി പഞ്ചായത്തും പടിയിലെ എസ് ബി ഐ യുടെ എ റ്റി എം കൗണ്ടര്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമം നടത്തിയിരുന്നു.കംബനിപ്പടിയിലെ പലചരക്ക് കട കുത്തി തുറന്ന് 6000ത്തിലധികം രൂപയും സാധനങ്ങളും കവര്‍ച്ച ചെയ്തിരുന്നു. അന്ന് തന്നെ ചെറുവട്ടൂരിലെ 5 ഓളം വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്താന്‍ ശ്രമിക്കുകയും ചില കടകളില്‍ നിന്നും പണവും സാധനങ്ങളും കവര്‍ന്നു.
ചെറുവട്ടൂരിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ കയറാനുളള മോഷ്ടാവിന്‍റെ ശ്രമങ്ങള്‍ ആണ് സി സി ടി വി ദൃശ്യങ്ങളില്‍ കൃത്യമായി പതിഞ്ഞത്.പോലീസ് അന്വോഷണം നടക്കുന്നുണ്ടങ്കിലും ഇരുട്ടില്‍ തപ്പുന്നതായാണ് ആക്ഷേപം ഉയരുന്നത്. രാത്രി കാലങ്ങളില്‍ മോഷണം നടത്തി മോഷ്ടാവ് നെല്ലിക്കുഴിയില്‍ തന്നെ തങ്ങുന്നതായ സൂചനയാണ്ലഭിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം നിരവധി ആളുകള്‍ ജോലിചെയ്യുന്ന നെല്ലിക്കുഴിയില്‍ അപരിചിതരെ തിരിച്ചറിയാന്‍ ആകാത്തതാണ് മോഷ്ടാവിന് ഇവിടെതങ്ങാന്‍സഹായകരമാകുന്നതെന്നാണ് അനുമാനം.