കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ മുഴുവൻ അതിഥി തൊഴിലാളികൾക്കും വാക്സിനേഷൻ നല്കും.മണ്ഡലത്തിൽ ഏകദേശം 6500 ഓളം അതിഥി തൊഴിലാളികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.ഇതിൽ 5800 പേർക്ക് ഇതുവരെ സൗജന്യ ഭക്ഷ്യകിറ്റ് ലഭ്യമാക്കിയിട്ടുണ്ട്.വാക്സിൻ ലഭ്യമാക്കുന്നതിന്റെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ ബ്ലോസം ഇൻ്റർനാഷണൽ സ്കൂളിൽ വച്ച് നടന്ന വാക്സിനേഷൻ ക്യാമ്പ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജില്ലാ ലേബർ എൻഫോഴ്സ്മെൻ്റ് ഓഫീസർ ഫിറോസ്,നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡൻ്റ് പി എം മജീദ്,വാർഡ് മെമ്പർ എം എം അലി,കോതമംഗലം അസിസ്റ്റൻ്റ് ലേബർ ഓഫീസർ മുഹമ്മദ് ഷാ,സ്കൂൾ മാനേജർ എന്നിവർ സന്നിഹിതരായിരുന്നു.