കോതമംഗലം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ടൗൺ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്കിലെ വിവിധ സ്ഥലങളിലെ വനിതാ സംരഭകർക്ക് ഭക്ഷ്യ കിറ്റും പച്ചക്കറി കിറ്റും വിതരണം ചെയ്തു. റവന്യു ടവർ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആൻ്റണി ജോൺ MLA ആദ്യ കിറ്റ് വിതരണം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. സമിതി യൂണിറ്റ് പ്രസിഡൻ്റ് കെ എ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച ചടങ് സമിതി ജില്ലാ അംഗം പി എച്ച് ഷിയാസ് സ്വാഗതവും യൂണിറ്റ് ട്രഷറാർ പി എസ് സന്തോഷ് നന്ദിയും പറഞ്ഞു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, കെ എ നൗഷാദ്, എം യു അഷ്റഫ്, ഇബ്റാഹിം കെ എം, ജിജി ഉണ്ണികൃഷ്ണൻ, ശാലിനി കെ വി, ബോബി സണ്ണി, നോബ് മാത്യു, സ്വപ്ന, മിനി മോനപ്പൻ, ജീബ, ഷീന, കാജാ ഹുസൈൻ, ബിനോയ്, യൂസഫ്, നസീർ തുടങ്ങിയവർ സംബന്ധിച്ചു.
