കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ അജൈവമാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരമായി ബൃഹത് പദ്ധതിക്ക് തുടക്കമായി . പഞ്ചായത്ത് നടപ്പിലാക്കുന്ന ക്ളീൻ നെല്ലിക്കുഴി പദ്ധതിയുടെ രജിസ്‌ട്രേഷൻ പ്രസിഡന്റ് പി എം മജീദ് ഉദ്ഘാടനം ചെയ്തു കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ ആദ്യ രജിസ്‌ട്രേഷൻ സ്വീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം റഷീദ സലിം,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം.എ. മുഹമ്മദ്, അനു വിജയനാഥ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം എം അലി , മ്യദുല ജനാർദ്ധനൻ എന്നിവർ സംസാരിച്ചു . വിവിധ സംഘടന ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.
പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളേയും ഉൾപ്പെടുത്തിയിട്ടുള്ള ക്ലീൻ നെല്ലിക്കുഴി പദ്ധതിയിൽ അൻപതോളം ഹരിത കർമ്മസേന അംഗങ്ങളുടെ സഹകരണത്തോടെ 21 വാർഡുകളെ 6 ക്ളസ്റ്ററുകളാക്കി തിരിച്ച് ഓരോ ഭവനങ്ങളിൽ നിന്നും ,സ്ഥാപനങ്ങളിൽ നിന്നും നേരിട്ട് അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ഇവയെ ശാസ്ത്രീയമായി റീ സൈക്കിൾ ചെയ്യുന്ന കമ്പനികൾക്ക് കൈമാറുന്നു. പ്ളാസ്റ്റിക് കവറുകൾ, പ്ളാസ്റ്റിക് കുപ്പികൾ, ട്യൂബുകൾ, ചെരുപ്പുകൾ, ബാഗുകൾ,തുണികൾ,സ്പോഞ്ചുകൾ,കുപ്പിചില്ലുകൾ, ഇലട്രോണിണിക് വേസ്റ്റുകൾ, എന്നിങ്ങനെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. കൂടാതെ നെല്ലിക്കുഴി പഞ്ചായത്തിലെ വിവിധ ജംഷനുകൾ കേന്ദ്രീകരിച്ച് സൗന്ദര്യ വത്കരണ പദ്ധതികൾ, ഹരിത പെരുമാറ്റചട്ട പാലനം എന്നിവയും ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ പ്പെടുുമെന്ന് പ്രസിഡൻ്റ് പി എം മജീദ് പറഞ്ഞു.