കോതമംഗലം:കോതമംഗലം നിയോജക മണ്ഡലത്തിലെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി അടിയന്തിര യോഗം ചേർന്നു.ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ എടുക്കുന്നതിന് തീരുമാനിച്ചു.ജൂൺ 5,6 തീയതികളിൽ എല്ലാ ഓഫീസുകളും,പരിസരവും വൃത്തിയാക്കുന്നതിനും ഡ്രൈ ഡെ ആയി ആചരിക്കുവാനും, അപകടകരമായ മരങ്ങൾ പൊതു സ്ഥലങ്ങളിൽ ഉണ്ടെങ്കിൽ അവ അടിയന്തിരമായി മുറിച്ച് നീക്കുന്നതിനും,സ്‌കൂളുകൾ,
അംഗൻവാടികൾ മുതലായവ ദുരിതാശ്വാസ ക്യാമ്പുകളായി സജ്ജീകരിക്കുവാനും, ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ,ഇന്ധനം,മരുന്നുകൾ എന്നിവ ഒരുക്കുന്നതിനും, ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രായമായവർ,മുലയൂട്ടുന്ന അമ്മമാർ,ഭിന്നശേഷിക്കാർ മുതലായവർക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും,ഏത് സാഹചര്യവും നേരിടുന്നതിന് പോലീസ്,ഫയർ & റെസ്ക്യു എന്നിവയെ തയ്യാറാക്കി വക്കുവാനും യോഗത്തിൽ തീരുമാനിച്ചു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,പഞ്ചായത്ത് പ്രസിഡന്റുമാർ,മുനിസിപ്പൽ ചെയർമാൻ,തഹസിൽദാർ,ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ,
കോതമംഗലം, കുട്ടമ്പുഴ പോലീസ് സ്റ്റേഷനുകളിലെ സബ് ഇൻസ്‌പെക്ടർമാർ,ഫോറസ്റ്റ് റേഞ്ച് ഇൻസ്‌പെക്ടർ,കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ,കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ,ആരോഗ്യ വകുപ്പ് ഇൻസ്‌പെക്ടർ,താലൂക്ക് സപ്ലെ ഓഫീസർ,പട്ടിക ജാതി വികസന ഓഫീസർ,കൃഷി ഓഫീസർ,സാമൂഹ്യ നീതി വകുപ്പ് ഓഫീസർ,
പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ,എൽ എസ് ജി ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, വിദ്യാഭ്യാസ വകുപ്പ് ഓഫീസർ,ക്ഷീര വികസന ഓഫീസർ,കെ എസ് ആർ റ്റി സി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.