കോതമംഗലം : കൊച്ചി – ധനുഷ് കോടി ദേശീയ പാതയിൽ കോതമംഗലം നെല്ലിമറ്റത്ത് ജനവാസ മേഖലയിലെ പൈനാപ്പിൾ തോട്ടത്തിൽ കാട്ടുപോത്തിനെ കണ്ടതായി പ്രദേശവാസികൾ.
നെല്ലിമറ്റം എം ബിറ്റ്സ് എൻജിനിയറിഗ് കോളേജിന് പുറകിലാണ് കാട്ടുപോത്തിെനെ കണ്ടത്.
കാട്ടുപോത്തിറങ്ങിയ വിവരം അറിഞ്ഞതോടെ നാട്ടുകാർ ഭീതിയിലായി. സംഭവമറിഞ്ഞ് ഓടി കൂടിയ നാട്ടുകാർ പോത്തിനെ ഓടിക്കുവാനുള്ള ശ്രമം നടത്തി. എന്നാൽ പോത്ത് പുഴയിലേക്ക് ഓടി ഇറങ്ങുന്നതിന് പകരം നെല്ലിമറ്റം ഭാഗത്തേക്ക് ഓടുകയായിരുന്നു. ഓട്ടത്തിനെടുവിലാണ് പോത്ത് എബിറ്റ്സ് എൻജിനിയറിഗ് കോളേജിന് പുറകുവശത്തുള്ള പീച്ചാട്ട് മാത്യുവിന്റെ
റബ്ബർ തോട്ടത്തിൽ കയറി പറ്റിയത്.
പോത്തിനെ കണ്ട വിവരം മുള്ളരിങ്ങാട് വനം വകുപ്പിനെ നാട്ടുകാർ വിവരം അറിയിച്ചു.
വിവരം അറിഞ്ഞതിനെ തുടർന്ന് മുള്ളരിങ്ങാട് റേഞ്ച് ഓഫീസർ കണ്ണന്റെ നേതൃത്വത്തിൽ ഉള്ള വനപാലക സംഘം സംഭവ സ്ഥലത്ത് എത്തി തെരച്ചിൽ നടത്തിയെങ്കിലും പോത്തിനെ കണ്ടെത്താനായില്ല. കാൽപാടുകൾ പരിശോധിക്കുകയും തുടർന്ന് കാട്ടുപോത്താണ് എത്തിയത് എന്ന് തിരിച്ചറിഞ്ഞു. ഇടുക്കി വൈൽഡ് ലൈഫ് മേഖലയിൽ നിന്ന് കൂട്ടം തെറ്റി ഒറ്റപ്പെട്ട് എത്തിയതാകാമെന്നാണ് വനപാലകരുടെ പ്രഥമിക നിഗമനം. രാത്രിയായതിനെ തുടർന്ന് തെരച്ചിൽ നിർത്തി. പ്രദേശത്ത് ഉള്ളവരോട് ജാഗ്രത പാലിക്കാൻ വനം വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.