Connect with us

Hi, what are you looking for?

EDITORS CHOICE

ചരിത്രം ആന്റണിയിലൂടെ; കോതമംഗലത്തിന്റെ കലാ സാംസ്‌കാരിക ചരിത്രം വരച്ചുകാട്ടി ആന്റണി എബ്രഹാം.

കോതമംഗലം: പഴയകാല സാംസ്‌കാരിക -കലാ പ്രവർത്തനങ്ങൾ പൊടിതട്ടിയെടുത്തു സമൂഹ മാധ്യമം വഴി പുതു തലമുറയിലേക്ക് പകർന്ന് അവർക്ക് അറിവ് പകരുകയും, പരിചയപെടുത്തുകയുകയും ചെയ്യുകയാണ് കോതമംഗലത്തെ കലാ -സാംസ്‌കാരിക പ്രവർത്തകനായ ആന്റണി എബ്രഹാം. വിസ്മൃതിയിലേക്ക് ആണ്ടുപോയേക്കാവുന്ന ഇത്തരം കലാ -സാംസ്‌കാരിക പ്രവർത്തനങ്ങൾ പുതു തലമുറയിലേക്ക് പകരുന്നത് വഴി കോതമംഗലത്തിന്റെ പഴയകാല സാംസ്‌കാരിക ചരിത്രമാണ് ഇദ്ദേഹം വരച്ചു കാട്ടുന്നത്.

കോതമംഗലത്തിന്റെ കലാ സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യമായാ ഇദ്ദേഹം 1976 മുതൽ കോതമംഗലത്തെ കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുന്നിട്ടുനിൽക്കുന്നു.45 വർഷങ്ങൾക്ക് മുൻപ് കോതമംഗലത്തു രൂപീകൃതമായ സുമംഗല ഫിലിം സൊസൈറ്റി യുടെ പിന്നിൽ പ്രവർത്തിച്ച മുഖ്യ ആളുകളിൽ ഒരാൾ ആന്റണി ആയിരുന്നു. അന്ന് അതിന്റെ ഉത്‌ഘാടനം നിർവഹിച്ചതാകട്ടെ വിഖ്യാത ചലചിത്രകാരൻ ജോൺ എബ്രഹാം ആയിരുന്നു. അടൂർ ഗോപാലകൃഷ്ണൻ അടക്കം നിരവധി ലോക പ്രശസ്ത ചലച്ചിത്രകാരന്മാരുടെ സിനിമകൾ സുമംഗല യുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സാംസ്‌കാരിക സംഘടനയായ സ്മൃതിയിലൂടെ നിരവധി പ്രോഗ്രാമുകളാണ് ഇദ്ദേഹം അണിയിച്ചൊരുക്കിയത്.

പഴയകാല ചലച്ചിത്ര നാടക ഗാനങ്ങളിൽ ആഭിമുഖ്യ പുലർത്തുന്ന ഗായകരും, സംഗീതാസ്വാദകരും ചേർന്ന് കോതമംഗലത്തു രൂപീകരിച്ച സ്മൃതിയുടെ ഉത്‌ഘാടനം അന്ന് നിർവഹിച്ചത് സൂര്യകൃഷ്ണമൂർത്തിയായിരുന്നു. പ്രശസ്ത സംഗീതജ്ഞൻ കെ. പി. ഉദയഭാനു വാണ് ഇത്തരത്തിൽ ആദ്യമായി രൂപം കൊണ്ട ഈ ഗായക -സംഗീതാസ്വാദക സൗഹൃദ സംഘത്തിന്റെ മുഖ്യ രക്ഷാധികാരിയായിരുന്നത് . നിരവധി പ്രമുഖ കലാകാരമാരാണ് സ്മൃതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിവിധ ചടങ്ങുകളിൽ പങ്കെടുത്തു കോതമംഗലത്തു പ്രോഗ്രാമുകൾ അവതരിപ്പിച്ചത്. 1993ൽ കെ. പി എ സി സുലോചന പങ്കെടുത്ത സംഗീത സൗഹൃദ സംഗമവും, 1995ൽ കെ. പി ഉദയഭാനുവിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ഗാനസ്മൃതിയുമെല്ലാം ഒരുക്കുന്നതിൽ ആന്റണി എന്ന കലാസ്നേഹിയുടെ പങ്ക് ചെറുതല്ല.

1996ൽ കോതമംഗലം വിമലഗിരി സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറിയ ബാബുരാജ് നൈറ്റ്‌ കോതമംഗലത്തെ സംഗീതാസ്വാദകരുടെ മനസ് കവർന്ന സംഗീതാനുഭവം ആയിരുന്നു. ‘ബാബുരാജ് നൈറ്റി’ൽ കോഴിക്കോട്ട് നിന്നെത്തിയ പ്രിയ സംഗീതജ്ഞന്റെ മക്കളായ സാബിറ, ജബ്ബാർ, സുൾഫിക്കർ, ഫർഹത്ത് എന്നിവരും, നാലു ചെറുമക്കളും പങ്കെടുക്കുകയുണ്ടായി. അന്ന് നടന്ന സ്മൃതി സന്ധ്യയിൽ കെ.പി.ഉദയഭാനു, എം.എസ്.നസീം, പി.സുശീലാദേവി, ബി.അരുന്ധതി, കല്ലറ ഗോപൻ, കമുകറ ശ്രീകുമാർ, രാധികാ, സുപ്രിയ തുടങ്ങിയവർ ചേർന്നു് ബാബുക്കയുടെ 65-ാളം ഗാനങ്ങൾ അവതരിപ്പിച്ചു. പി.ഭാസ്കരൻ മാസ്റ്റർ, പരിപാടികളുടെ മുഖ്യ രക്ഷാധികാരിയായിരുന്നു.

1998ൽ മാർ ബേസിൽ സ്കൂളിൽ വച്ചു നടന്ന സ്വപ്നോപഹാരവും, 99ൽ കെ. പി ബ്രഹ്മാനന്ദനും, ഉദയഭാനുവും പങ്കെടുത്ത മധുരിക്കും ഓർമകളും 2002ൽ ഉമ്പായിയുടെ പ്രണാമം ഗസൽ സന്ധ്യ ഗാനാഞ്ജലിയും എല്ലാം കോതമംഗലത്തെ ഗാനാസ്വാദകർക്ക് വേറിട്ട സംഗീത അനുഭവമാണ് സമ്മാനിച്ചത്. തലമുറകൾ നെഞ്ചിലേറ്റിയാ ഒരിക്കലും മറക്കാനാവാത്ത ഒരു പിടി നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഗായക ദമ്പതികളായ എ എം രാജക്കും, ജിക്കി കൃഷ്ണവേണിക്കും പ്രണാമം അർപ്പിച്ചു 2004 ൽ കോതമംഗലം എം. എ. കോളേജിൽ നടന്ന ആകാശ ഗംഗയുടെ കരയിൽ എന്ന സംഗീത സന്ധ്യ സംഘടിപ്പിക്കുന്നതിൽ മുഖ്യ പങ്ക് ആന്റണിയുടേതായിരുന്നു. കോളേജിന്റെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചായിരുന്നു ഈ പ്രോഗ്രാം.

രാജയുടെയും, ജിക്കിയുടെയും ഗാനങ്ങൾ മാത്രം പുനരാവിഷ്കരിച്ചുകൊണ്ടുള്ള സ്മൃതി സന്ധ്യ അന്ന് സംസ്ഥാനത്തദ്ധ്യമായാണ് അരങ്ങേറിയത്. ആ ഗാന സന്ധ്യ നയിച്ചതാകട്ടെ ഗായക ദമ്പതികളുടെ മകൻ മഹേഷ്‌ കുമാറും. അന്ന് മഹേഷ്‌ കുമാറിനൊപ്പം പ്രശസ്ത ഗായകരായ എം. എസ് നസിം, ദലീമ, കല്ലറ ഗോപൻ, കലാഭവൻ സാബു ജി ശ്രീറാം, ആർ ഉഷ എന്നിവരും അണിനിരന്നു. .കലാ കേരളത്തിന്‌ നിത്യ വിസ്മയമായി ഏഴ് വയസ്സിനുള്ളിൽ ഇരുപതിനായിരത്തിലധികം ചിത്രങ്ങൾ വരച്ചു നക്ഷത്ര ലോകത്തേക്ക് മടങ്ങിയ കുരുന്നു പ്രതിഭ ക്ലിന്റിന്റെ 32 ആം ജന്മദിനത്തോടനുബന്ധിച്ചു ശിവ് കുമാർ സംവിധാനം നിർവഹിച്ച അന്താരാഷ്ട്ര പ്രശസ്തി നേടിയ ക്ലിന്റ് എന്ന ചലച്ചിത്രം 2008 മെയ്‌18 നു കോതമംഗലം ആൻ സിനിമ തീയറ്ററിൽ പ്രദർശിപ്പിക്കാൻ മുൻ കൈ എടുത്തത് സ്മൃതി എന്ന സംഘടനയുടെ അമരക്കാരൻ ആന്റണി ആയിരുന്നു. അത് അദ്ദേഹത്തിന്റെ കലയോടും, സാംസ്‌കാരിക പ്രവർത്തനങ്ങളോടുമുള്ള സമർപ്പണം കൂടിയായിരുന്നു.കെ. ജെ. യേശുദാസ്, പി.ജയചന്ദ്രൻ , മലയാളത്തിന്റെ സൗഭാഗ്യമായ ഈ നാദ വിസ്മയങ്ങളുടെ കാലഘട്ടത്തിൽ ജീവിയ്ക്കാൻ കഴിഞ്ഞതു തന്നെ വലിയ ഭാഗ്യമായി കാണുന്നതായി അദ്ദേഹം പറയുന്നു.

1993ൽ പ്രശസ്ത ഗായിക കെ പി എ സി സുലോചനയും ഭർത്താവ് കലേശനും സ്മൃതിയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്തു സംഗീത സൗഹൃദ വേദി പങ്കിട്ടതും ഇന്നും മധുരമുള്ള ഓർമയായി കൊണ്ടു നടക്കുന്നു.സംഗീത വഴിയിൽ 51 വർഷങ്ങൾ പിന്നിടുന്ന പി സുശീല ദേവി ടീച്ചർ 25 വർഷങ്ങൾക്ക് മുമ്പ് കോതമംഗലത്തു പരിപാടി അവതരിപ്പിക്കാൻ വന്നതും എല്ലാം മായാതെ അദ്ദേഹത്തിന്റെ മനസ്സിൽ നിൽക്കുന്നു. സമൂഹ മാധ്യമമായ ഫേസ്ബുക്കിലൂടെ ഇദ്ദേഹം തയ്യാറാക്കുന്ന ലഖു കുറിപ്പുകളും, പഴയകാല ചിത്രങ്ങളും അന്തരിച്ച പ്രമുഖ വ്യക്തികളുടെ ഓർമദിവസങ്ങളും, ജീവിച്ചിരിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടെ ജന്മ ദിനങ്ങളും പിന്നിട്ട നാൾവഴികളും എല്ലാം കേവലം ഓർമപെടുത്തലുകൾ മാത്രമല്ല, മറിച്ചു തലമുറകൾക്ക് പുത്തൻ അറിവിന്റെ വാതയാനങ്ങൾകൂടിയാണ് തുറന്നിടുന്നത്. 64കാരനായ ഇദ്ദേഹത്തിന്റെ മുഖ പുസ്തകം വഴിയുള്ള പഴയകാല ഓര്മപെടത്തലുകൾ പുതു തലമുറയ്ക്ക് പുത്തൻ അറിവുകളാണ് സമ്മാനിക്കുന്നത്. ഒപ്പം കോതമംഗലത്തിന്റെ കലാ സാംസ്‌കാരിക ചരിത്രവും.

You May Also Like

NEWS

കോതമംഗലം :ഊർജ്ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം എന്ന നിലയ്ക്ക് ഊന്നുകൽ സഹകരണ ബാങ്ക് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡുമായി സഹകരിച്ച് ബാങ്കിന്റെ ഹെഡ് ഓഫീസിൽ 20 കിലോ വാട്ട് ശേഷിയുള്ള സോളാർ പവർ...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ 60 വയസ്സിനു മുകളിൽ പ്രായമുള്ള 478 പട്ടികവർഗ്ഗ വിഭാഗക്കാർക്ക്‌ ഓണ സമ്മാനമായി 1000 രൂപ വീതം നൽകുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.പിണവൂർ നഗർ (വെളിയത്ത്...

NEWS

കോതമംഗലം :വാരപ്പെട്ടിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.അമ്പലംപടി -വാരപ്പെട്ടി റോഡിൽ നടുക്കുടി പാലത്തിനടിയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.വെള്ളത്തിൽ കമഴ്ന്ന് കിടക്കുന്ന രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്. ജീൻസും ടീ ഷർട്ടുമാണ് വേഷം. സ്ഥലത്തെത്തിയ...

NEWS

കോതമംഗലം :കോതമംഗലം നഗരസഭയിലെ അങ്കണവാടി ജീവനക്കാരെ ആദരിച്ചു.നഗരസഭയുടെ നേതൃത്വത്തിലാണ് നഗരസഭാ പരിധിയിലെ 31 അങ്കണവാടികളിലേയും വർക്കർമാരെയും ഹെൽപ്പർമാരെയും ആദരിച്ചത്. കല ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം...

NEWS

കോതമംഗലം : കോതമംഗലത്ത് ഭിന്നശേഷി കലോത്സവം സ്നേഹ സ്പർശം 2025 കലാ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.മുനിസിപ്പൽ ചെയർമാൻ ഇൻ ചാർജ് സിന്ധു ഗണേശൻ...

NEWS

വാരപ്പെട്ടി: വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂർ അംഗനവാടി പരിസരമാണ് പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ പിടവൂർഫിനിക്സ് ക്ലബ്ബിലെ അംഗങ്ങളായ യുവാക്കൾ കാടും പാലുകളും വെട്ടിമാറ്റി ശുചീകരിച്ചത്. അടുത്തിടെ ചിലയിടത്ത് അംഗനവാടി പരിസരം കാടുകയറി കിടന്നതിനാൽ അംഗനവാടിയി...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് 2.5 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച ആധുനിക ബസ് ടെർമിനലിലേക്ക് ഫർണിച്ചറുകൾ കൈമാറി. കുത്തുകുഴി സർവീസ്...

NEWS

കോതമംഗലം : കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ 2026 ലേക്ക് ഹജ്ജിന് പോകുന്ന കോതമംഗലം,മൂവാറ്റുപുഴ താലൂക്കിലെ തെരഞ്ഞെടുത്ത ഹാജിമാർക്കുള്ള മെഡിക്കൽ ക്യാമ്പ് കോതമംഗലത്ത് സംഘടിപ്പിച്ചു. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ വച്ച്...

NEWS

കോതമംഗലം :കറുകടത്ത് ടി ടി സി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ നീതി പൂർവ്വവും, കുറ്റമറ്റതുമായ അന്വേഷണം ഉറപ്പുവരുത്തുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവി. കറുകടത്ത് ആത്മഹത്യ ചെയ്ത ടി ടി...

NEWS

  കോതമംഗലം :കർഷകർക്ക് അംഗീകാരവും പരിരക്ഷയും ഉറപ്പുവരുത്തുന്നതിന് കേരള സർക്കാർ നടപ്പിലാക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും വിവിധ സർവീസ് സഹകരണ ബാങ്കുകളുടെയും കർഷകസമിതികളുടെയും കാർഷിക വികസന സമിതിയുടെയും ഇതര...

NEWS

കോതമംഗലം : യുദ്ധങ്ങൾ ബാക്കി വെയ്ക്കുന്നത് കെടുതികളും, നാശനഷ്ടങ്ങളും, വേദനകളും, കണ്ണീരുമാണെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. ഇതിനു പുറമെ,സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും, സാമ്പത്തീക പരമായ തകർച്ചയും,പാരിസ്ഥിതി കമായ ആഘാതങ്ങളുമാണ്...

NEWS

കോതമംഗലം: കൊച്ചി ധനുഷ്കോടി ദേശീയ പാതയുടെ നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം കോതമംഗലം താലൂക്കിന്റെ പരിധിയിൽ വരുന്ന കക്കടാശേരി മുതൽ നേര്യമംഗലം വരെയുള്ള പ്രദേശങ്ങളിൽ വാഹന അപകടങ്ങൾ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. നിരവധി അപകടങ്ങളാണ്...

error: Content is protected !!