കോതമംഗലം: ലോക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെടുന്ന കൂലിവേലക്കാരും അന്നന്നത്തെ ആഹാരത്തിനുവേണ്ടി വിവിധങ്ങളായ ചെറിയ ജോലികളെ ആശ്രയിച്ചു കഴിയുന്നവരും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ അവര്‍ക്ക് തുണയാകാന്‍ തിരുഹ്യദയ സന്യാസിനീ സമൂഹം കോതമംഗലം ജ്യോതി പ്രൊവിൻസിൻ്റെ സാമൂഹ്യ പ്രവര്‍ത്തന സ്ഥാപനമായ സേഫിന്‍റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ നൽകി.പ്രൊവിൻഷ്യൽ ഹൗസിനു സമീപത്തെ 20 കുടുംബങ്ങൾക്ക് ഉൾപ്പെടെ, പ്രൊവിൻസിനു കീഴിലുള്ള വിവിധ കോൺവെൻ്റുകൾക്കു സമീപമുള്ള തികച്ചും സാധാരണക്കാരായ കുടുംബങ്ങൾക്ക് ഉൾപ്പെടെ 250 ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്തത്. പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ വച്ച് നടന്ന ചടങ്ങിൽ ആന്‍റണി ജോണ്‍ എം എൽ എ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. സി. ക്രിസ്റ്റി അറയ്ക്കത്തോട്ടം അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ പ്രൊവിന്‍ഷ്യല്‍ റവ. സി. റ്റെസി അത്തിക്കല്‍, സോഷ്യല്‍ വര്‍ക്ക് കൗണ്‍സിലര്‍ സി. സുജ മലേക്കുടി,കൗണ്‍സിലേഴ്സായ സി. ജോര്‍ജ്ജീന,സി. സിമിലി,സേഫ് ഡയറക്ടര്‍ സി. ലിസ്സി മലേക്കുടി,മദര്‍ സുപ്പീരിയര്‍ സി. ക്ലാരിസ് തുടങ്ങിയവര്‍ പങ്കെടുത്തു.