കോതമംഗലം : കോവിഡ് 19 പശ്ചാത്തലത്തിൽ കോതമംഗലം മണ്ഡലത്തിലെ ആദിവാസി കോളനികളിലെ കോവിഡ് ബാധിച്ചവർക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ആരംഭിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. പതിനാറ് ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്. കോവിഡ് ബാധിച്ച എളംബ്ലാശ്ശേരി, താളും കണ്ടം കോളനികളിലെ മുഴുവൻ കുടുംബങ്ങൾക്കും , തലവച്ച പാറ കോളനിയിലെ ഒൻപത് കുംബങ്ങൾക്കുമാണ് കിറ്റുകൾ വിതരണം ചെയ്തത്. മറ്റ് വിദൂര കോളനികളിലുള്ളവർക്കും കിറ്റുകൾ എത്തിക്കുന്നതിനു വേണ്ട നടപടികൾ പുരോഗമിക്കുകയാണ്. അതോടൊപ്പം തന്നെ മുഴുവൻ കോളനികളിലും ആന്റിജൻ ടെസ്റ്റുകളും / ആർ.ടി. പി. സി.ആർ ടെസ്റ്റുകളും പൂർത്തിയാക്കി.
കോളനികളിലെ കോവിഡ് ബാധിതരായവരെ കോവി ഡ് സെന്ററിലേക്കും, ആശുപത്രിയിലേക്കും മാറ്റുകയും, കോളനികളിൽ തന്നെ നില്കുന്ന കോവിഡ് ബാധിതർക്ക് ആവശ്യമായ ചികിത്സാ സഹായവും ലഭ്യമാക്കുന്നുണ്ട്. അതോടൊപ്പം ഉടൻ തന്നെ ആദിവാസി കോളനികളിലുള്ളവർക്ക് കോളനികളിൽ ചെന്ന് വാക്സിനേഷൻ നല്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ച് വരുന്നതായും MLA കൂട്ടിച്ചേർത്തു.