കവളങ്ങാട്: കവളങ്ങാട് പഞ്ചായത്തില്‍ ആരംഭിച്ച ഡൊമസിലറി കെയര്‍ സെന്ററിന്റെ (ഡിസിസി) ഉദ്ഘാടനം നിയുക്ത എംഎല്‍എ ആന്റണി ജോണ്‍ നിര്‍വഹിച്ചു. നെല്ലിമറ്റം എംബിറ്റ്‌സ് കോളേജ് ഹോസ്റ്റലില്‍ ആരംഭിച്ച ഡിസിസിയില്‍ 32 രോഗികളെ പരിചരിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും രണ്ട് നിലയിലായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിഎം ബഷീര്‍, പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, വൈസ് പ്രസിഡന്റ് ജിന്‍സിയ ബിജു, ജോമി തെക്കേക്കര, പിഎം കണ്ണന്‍, ടിഎച്ച് നൗഷാദ്, സൗമ്യ ശശി, ഷിബു പടപറമ്പത്ത്, ലിസി ജോളി, ഉഷ ശിവന്‍, ജിന്‍സി മാത്യു, ജെലിന്‍ വര്‍ഗീസ്, സുഹറ ബഷീര്‍ പഞ്ചായത്ത് സെക്രട്ടറി റിന റാഫെല്‍, ബാങ്ക് പ്രസിഡന്റുമാരായ കെബി മുഹമ്മദ്, എംഎസ് പൗലോസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രശ്മി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
