നെല്ലിക്കുഴി : കോവിഡിനെ നേരിടാൻ ചെറുവട്ടൂരിലെ ഡൊമിസിലിയറി കേന്ദ്രത്തിലേക്ക് ഓക്സിജൻ കുറ്റികൾ എത്തിതുടങ്ങി. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൻ്റെ മേൽനോട്ടത്തിൽ ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കൻ്ററി ഹൈടെക് സ്കൂളിൽ തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന കോവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായ ഡൊമിസിലിയറി കെയർ സെൻ്ററിലേക്ക് ഓക്സിജൻ സിലിണ്ടറുകൾഎത്തിയത്. 50 കോവിഡ് രോഗികളെ പാർപ്പിച്ച് വൈദ്യചികിൽസയടക്കം നൽകാൻ കഴിയുന്ന സംവിധാനത്തിലുള്ള DCCയിലേക്ക് 5 ഓക്സിജൻ നിറക്കുറ്റികളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
ഓക്സിജൻ സൗകര്യം ക്രമീകരിച്ചുകൊണ്ടുള്ള ഒരു പ്രത്യേക വാർഡ് ഇതിനായി ഇവിടത്തെ DCC യിൽ സജ്ജമാക്കുന്നുണ്ട്. ഡൊമി സിലിയറി കെയർസെൻ്ററിൻ്റെ പ്രവർത്തനത്തിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എം.മജീദ് അറിയിച്ചു. നോഡൽ ഓഫീസറായി പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ഇ.എം.അബ്ദുൾ അസീസിനെ ചുമതലപ്പെടുത്തിയതായും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.