നെല്ലിക്കുഴി: ചെറുവട്ടൂർ ഗവ.ടി.ടി.ഐ. ഹാൾ, കുറ്റിലഞ്ഞി ഗവ.യു.പി.സ്കൂൾ എന്നിവിടങ്ങളിലായി നടന്ന ക്യാമ്പിൽ 45 വയസ്സിന് മുകളിലുള്ള 300 ഓളം പേർ കോവിഡ് പ്രതിരോധ വാക്സിനേഷന് വിധേയരായി.കുറ്റിലഞ്ഞി സ്കൂളിൽ 1,14, 21, വാർഡുകളിൽ നിന്നുള്ളവർക്കും ചെറുവട്ടൂർ ടി.ടി.ഐ.യിൽ 19, 20 വാർഡുകളിൽ നിന്നുള്ളവർക്കുമായാണ് വാക്സിനേഷൻ ക്രമീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം.മജീദ്, വൈസ് പ്രസിഡൻ്റ് ശോഭ വിനയൻ, ഗ്രാമ പഞ്ചായത്ത് മെംബർമാരായ ടി.എം.അബ്ദുൾ അസീസ്, ലൈല ഉമ്മർ, നാസർ വട്ടേക്കാടൻ, വൃന്ദമനോജ്, ഡോക്ടർ ഷെറിൻ, ഹെൽത്ത് ഇൻസ്പെകർ സിജുറാം എന്നിവർ നേതൃത്വം നൽകി. ആശ വർക്കർമാരും അംഗനവാടി കുടുംബശ്രീ പ്രവർത്തകരും വാക്സിനേഷൻ പരിപാടിയുടെ ഏകോപനത്തിലും സഹായ നിർവ്വഹണത്തിലും പങ്കാളികളായി.
