കവളങ്ങാട് : കോതമംഗലം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വ്യാഴാഴ്ച മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന കവളങ്ങാട് പഞ്ചായത്തില്‍ പര്യടനം നടത്തി. രാവിലെ 8.30ന് പുത്തന്‍കുരിശില്‍ നിന്നാരംഭിച്ച പര്യടനം തലക്കോട്, നേര്യമംഗലം, നീണ്ടപാറ, കരിമണല്‍, ചെമ്പന്‍കുഴി ചുറ്റി ആവോലിച്ചാലില്‍ സമാപിച്ചു. ഗ്രാമ പ്രദേശങ്ങളിൽ ചെല്ലുന്നയിടങ്ങളിൽ എല്ലാം തന്നെ ആവേശകരമായ സ്വികരണമാണ് ആന്റണിക്ക് ലഭിക്കുന്നതും. കുട്ടികൾ മുതൽ വയോധികർ വരെ സ്നേഹ വാത്സല്യത്തോടെയാണ് ആന്റണിയെ സ്വികരിച്ചത്. തെരഞ്ഞെടുപ്പു പര്യടനവുമായി കവളങ്ങാട് പഞ്ചായത്ത് 10 വാർഡിലെ, നീണ്ടപാറ, കരിമണൽ ഭാഗത്തു എത്തിച്ചേർന്നപ്പോൾ നെയ്ത്ത് തെഴിലാളികൾ കുട്ട നൽകിയാണ് ആന്റണിയെ സ്വികരിച്ചത്. ജനപ്രതിനിധികൾ,എൽ ഡി എഫ് പ്രവർത്തകരും പങ്കെടുത്തു.
ഉച്ചകഴിഞ്ഞ് ഊന്നുകല്‍, കവളങ്ങാട്, നെല്ലിമറ്റം, പരീക്കണ്ണി, തേന്‍കോട് പ്രദേശങ്ങളിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും കയറി വോട്ടഭ്യര്‍ത്ഥിച്ചു. നേര്യമംഗലത്ത് രാധാ നാരായണന്‍ നടത്തുന്ന തട്ടുകടയിലെത്തിയപ്പോള്‍ പരിചയ മുഖം മുന്നില്‍ നില്‍ക്കുന്നത് കണ്ട് സന്തോഷത്തോടെ ആന്റണിയുടെ അടുത്തെത്തി. വോട്ട് മാത്രമല്ല എല്ലാവിധ അനുഗ്രഹവും ഉണ്ടാകുമെന്നും പറഞ്ഞു. തൊട്ടടുത്ത ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ഥിനി ആര്യനന്ദക്കും ആന്റണിയെ കണ്ടപ്പോള്‍ ഏറെ സന്തോഷം. കൂടെയുണ്ടായിരുന്ന അനിത, ലിന്‍സ എന്നിവരും ആന്റണിയോടൊപ്പം നിന്ന് ഫോട്ടോയെടുത്തു. പിന്നീട് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ നേര്യമംഗലം ആശുപത്രിയിലെത്തിയപ്പോള്‍ രോഗികളും ആശുപത്രി അധികൃതരും ആന്റണിയോടൊപ്പം കൂടി. ആശുപത്രിയുടെ വികസനത്തിന് ആന്റണി ജോണ്‍ എംഎല്‍എയുടെ പങ്കിനെക്കുറിച്ച് പറഞ്ഞും രോഗികളും വാചാലരായി.
ഓട്ടോ ഡ്രൈവര്‍മാര്‍, സ്‌കൂള്‍ കുട്ടികള്‍, ചായക്കടകള്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങിയവരോടൊക്കെ കുശലംപറഞ്ഞും വോട്ടഭ്യര്‍ത്ഥിച്ചും നേര്യമംഗലം സെന്റ് ജോസഫ് പള്ളിമുറ്റത്തെത്തി. പളളിയിലെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിശ്വാസികള്‍ പൊതിഞ്ഞു. ഉച്ചകഴിഞ്ഞ് നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലെത്തിയ ആന്റണിയെ ജീവനക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് വന്‍ സ്വീകരണമാണ് നല്‍കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം കൃഷിത്തോട്ടത്തിലുണ്ടായ വികസന പ്രവര്‍ത്തനങ്ങള്‍ പറഞ്ഞും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ച് മടങ്ങി. സിപിഐഎം ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, കെ ഇ ജോയി, കെ പി വിജയന്‍, പി ടി ബെന്നി, പി എം ശിവന്‍, ഷിബു പടപ്പറമ്പത്ത്, ജോയി പി മാത്യു, എം എസ് പൗലോസ്, ടി എച്ച് നൗഷാദ്, എന്‍ എം അലിയാര്‍ തുടങ്ങിയവര്‍ സ്്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.