Connect with us

Hi, what are you looking for?

NEWS

എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോണിൻ്റെ തെരഞ്ഞെടുപ്പ് നിയോജക മണ്ഡലം കൺവൻഷൻ നടന്നു.

കോതമംഗലം : എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോണിൻ്റെ തെരഞ്ഞെടുപ്പ് നിയോജക മണ്ഡലം കൺവൻഷൻ സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു . പിണറായി സർക്കാരിൻ്റെ സൽഭരണം സംസ്ഥാനത്ത് തുടർ ഭരണത്തിന് കാരണമാകുമെന്നും ,എൽ ഡി എഫ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ ജില്ലാ അസി. സെക്രട്ടറി ഇ കെ ശിവൻ അധ്യക്ഷനായി . എൽ ഡി എഫ് നിയോജക മണ്ഡലം കൺവീനർ ആർ അനിൽ കുമാർ സ്വാഗതം പറഞ്ഞു. മുൻ എം പി ജോയ്സ് ജോർജ് , കേരള കോൺഗ്രസ് എം ഹൈപവർ കമ്മറ്റിയംഗം പി കെ സജീവ് , ‌മുൻ എം എൽ എ എം വി മാണി , എസ് സതീഷ് , ഷാജി മുഹമ്മദ് , പി എൻ ബാലകൃഷ്ണൻ , എ ആർ വിനയൻ , ഡോ: വിജയൻ നങ്ങേലി , കെ കെ ദാനി , റഷീദ സലീം , എം കെ രാമചന്ദ്രൻ ,മനോജ് ഗോപി ,ടോമി ജോസഫ്, ബാബു പോൾ , എൻ സി ചെറിയാൻ ഷാജി പീച്ചക്കര ,പി പി തമ്പാൻ ,ബേബി പൗലോസ് , പി കെ ലീല ,സിന്ധു ഗണേശൻ എന്നിവർ പ്രസംഗിച്ചു .നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മറ്റി ചെയർമാനായി എം കെ രാമചന്ദ്രനേയും ,സെക്രട്ടറി ആർ അനിൽ കുമാറിനേയും 501 അംഗ എക്സിക്യൂട്ടീവും 3001 ജനറൽ കമ്മറ്റിയേയും തെരഞ്ഞെടുത്തു . കൺവൻഷന് ശേഷം ആയിരകണക്കിന് പ്രവർത്തകർ പ്രകടനമായി കോതമംഗലം സെൻ്റ് ജോർജിന് എതിർവശമുള്ള ഇലക്ഷൻ കമ്മറ്റി ഓഫീസിലേക്ക് എത്തി.

You May Also Like

CHUTTUVATTOM

കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ RKI, RIDF26,RIDF27 എന്നീ പദ്ധതികളിൽ ഉൾപ്പെടുന്ന ടിഷ്യൂ കൾച്ചർ ലാബ്,ഗസ്റ്റ് ഹൗസ്,ട്രെയിനിങ് സെന്റർ, പ്രോസസിംഗ് യൂണിറ്റ്, ഫാമിന്റെ ഫോട്ടോഗ്രാഫിക് സർവ്വേ, സർവ്വേ ലൈൻസ് ക്യാമറകളും,...

CHUTTUVATTOM

കോതമംഗലം : ജൽ ജീവൻ മിഷൻ പദ്ധതിയിൽ പൂർത്തീകരിച്ച എളംബ്ലാശ്ശേരി , മാമലക്കണ്ടം കുടിവെള്ള പദ്ധതികൾ നാടിന് സമർപ്പിച്ചു.ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടമ്പുഴ പഞ്ചായത്തിലെ 6, 10,11 വാർഡുകളിൽ 4484...

CHUTTUVATTOM

കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം റീച്ചിലെ ( കലാ ഓഡിറ്റോറിയം – കോഴിപ്പിള്ളി വരെ ) ടാറിങ് പ്രവർത്തികൾ ആരംഭിച്ചു.ഒന്നാം പിണറായി സർക്കാരിന്റെ 2019 -20 സംസ്ഥാന...

NEWS

കോതമംഗലം : നേര്യമംഗലത്ത് പുതുതായി അനുവദിച്ച ഫയർ സ്റ്റേഷന്റെ ഉദ്ഘാടനംമുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ശിലാ ഫലകം അനാച്ഛാദനം ചെയ്തു. നേര്യമംഗലത്ത് ഫയർ...

CHUTTUVATTOM

കോതമംഗലം:  ഒമ്പതരക്കിലോ കഞ്ചാവുമായി എത്തിയ മൂവർസംഘത്തെ കോതമംഗലം എക്സൈസൈസ് അതിസാഹസികമായി പിടികൂടി. ഇതര സംസ്ഥാനക്കാരായ സമീൻ ഷേഖ്, മമൻ ഷേഖ്, അബിഖുൽ ഇസ്ലാം എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ സബിൻ T യുടെ നേതൃത്വത്തിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2026-27 വർഷത്തെ വാർഷിക ബഡ്ജറ്റ് അവതരണം നടന്നു. ആകെ അൻപത്തി അഞ്ച് കോടി രൂപ വരവും അൻപത്തി നാലര കോടി ചെലവും വരുന്ന മിച്ച ബഡ്‌ജറ്റ് ആണ്...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻകെട്ടിൽ മുടങ്ങി കിടന്ന പെരിയാറിലൂടെയുള്ള ബോട്ട് സവാരി പുന രാരംഭിച്ചു. ഭൂതത്താൻ കെട്ട് -ഞായപ്പിള്ളി വഴി കുട്ടമ്പഴയ്ക്കും, ഭൂതത്താൻ കെട്ട് -തട്ടേക്കാട് – ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്തേക്കുമാണ് യാത്ര. ചെറുതും വലുതുമായ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്ര തിരുവുത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്താൻ തീരുമാനം. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ തൃക്കാരിയൂർ ദേവസ്വം...

CHUTTUVATTOM

കോതമംഗലം: അടിവാട്-കുത്തുകുഴി പൊതുമരാമത്ത് റോഡില്‍ മാരമംഗലത്ത് കലുങ്ക് ഇടിഞ്ഞ് അപകടാവസ്ഥയില്‍. പെരിയാര്‍വാലി ചെറിയ കനാല്‍ കുറുകെ കടക്കുന്നതിനായുള്ള കലുങ്കിന്റെ സംരക്ഷണഭിത്തി തകര്‍ന്ന നിലയിലും അടിഭാഗത്ത് കോണ്‍ക്രീറ്റ് പൊളിഞ്ഞു കമ്പികള്‍ പുറത്തേക്കു തള്ളിയ അവസ്ഥയിലുമാണ്....

NEWS

കോതമംഗലം :”കുടിയൊഴിപ്പിക്കാൻ വരുന്ന സ്‌ക്വാഡുകരെ പേടിച്ച്, അടുപ്പത്ത് വെച്ച കഞ്ഞി വാങ്ങി തലയിൽ ചുമന്ന്, ആ ചൂട് പോലും വകവെക്കാതെ കാടിനുള്ളിലേക്ക് ഓടി ഒളിച്ച കാലമുണ്ടായിരുന്നു ഞങ്ങൾക്ക്. അവിടെ നിന്ന് സ്വന്തം മണ്ണാണെന്ന...

CHUTTUVATTOM

കോതമംഗലം :ദമ്പതികളുടെ ശരീരത്തിൽ ആസിഡൊഴിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. കുട്ടമ്പുഴ മാമലക്കണ്ടം പാണ്ടാലിൽ എൽദോസ്(48)നെയാണ് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. മാമലക്കണ്ടം സ്വദേശി എൽദോസിനും ഭാര്യക്കുമാണ് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രതി...

CHUTTUVATTOM

കോതമംഗലം: കേരളത്തിൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് 456689 കുടുംങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. കുട്ടമ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച കോതമംഗലം താലൂക്കിലെ പട്ടയ വിതരണം...

error: Content is protected !!