കോതമംഗലം: കൊച്ചി – ധനുഷ് കോടി ദേശീയപാതയിൽ കോതമംഗലത്തിന് സമീപം വെള്ളാമക്കുത്തിൽ ബസും – ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ചിരുന്ന തമിഴ്നാട് ഗൂഡല്ലൂർ സൊരന്തൂർ സ്വദേശിയായ പുഷ്പ നാഥനാണ് (24) മരണപ്പെട്ടു . ബൈക്കിൽ കൂടെയുണ്ടായിരുന്ന പാർത്ഥിപനെ (20) ഗുരുതര പരിക്കുകളോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചു. കൊച്ചിയിൽ നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന ബൈക്ക് മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ എതിരെവന്ന സ്വകാര്യബസിൽ ഇടിക്കുകയായിരുന്നു.
മുവാറ്റുപുഴ – നേര്യമംഗലം റൂട്ടിലോടുന്ന സ്വകാര്യ ബസും മൂന്നാറിന് പോകുകയായിരുന്ന ബൈക്കും തമ്മിൽ ഊന്നുകല്ലിനു സമീപം വെള്ളാമക്കുത്തിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്ക് ശേഷം വിദഗ്ദ്ധ ചികിത്സക്കായി എറണാകുളം, ആലുവ എന്നിവിടങ്ങളിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വാഹനാപകടങ്ങൾ പതിവാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.