കോതമംഗലം: സമഗ്ര ശിക്ഷാ കേരളം കോതമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ ഉപ ജില്ലയിലെ അധ്യാപകർക്കായി ‘വീട്ടിലൊരു ഗണിത ശാസ്ത്ര ലാബ് ‘ അധ്യാപക ശില്പശാല കോതമംഗലം ഗവൺമെൻ്റ് എൽ പി സ്ക്കൂളിൽ ആരംഭിച്ചു. കോവിഡ് മഹാമാരി മൂലം സ്ക്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്ക് വേണ്ട സഹായ സഹകരണങ്ങൾ നടപ്പിലാക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് 1 മുതൽ 4 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ വീട്ടിൽ ‘വീട്ടിലൊരു ഗണിത ശാസ്ത്രലാബ് ‘ നടപ്പിലാക്കി വരുന്നത്.
കോതമംഗലം നഗരസഭാ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച യോഗത്തിൽ അധ്യാപക ശില്പശാലയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. നഗരസഭ കൗൺസിലർ കെ വി തോമസ് മുഖ്യപ്രഭാഷണം നടത്തി. കോതമംഗലം ഗവൺമെൻ്റ് എൽ പി സ്ക്കൂളിലെ പ്രധാനധ്യാപിക പി മിനിമോൾ ആശംസ അർപ്പിച്ച് സംസാരിച്ചു.ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ പി ജ്യോതിഷ് സ്വാഗതവും ക്ലസ്റ്റർ കോർഡിനേറ്റർ അനിത റ്റി മർക്കോസ് നന്ദിയും രേഖപ്പെടുത്തി.