കോതമംഗലം : വൈദ്യുതി ഉപഭോക്താക്കൾക്ക് സേവനങ്ങൾ വാതിൽ പടിയിൽ എത്തിക്കുക എന്ന ഉദ്ദ്യേശത്തോടെ നടപ്പിലാക്കുന്ന “സർവ്വീസസ് അറ്റ് ഡോർ സ്റ്റെപ് ” പദ്ധതിയ്ക്ക് കോതമംഗലം മണ്ഡലത്തിൽ തുടക്കമായി. കോതമംഗലം സെക്ഷൻ 1 തല ഉദ്ഘാടനം ആന്റണി ജോൺ MLA നിർവ്വഹിച്ചു. ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ കെ.കെ. ടോമി അധ്യക്ഷനായി വൈസ് ചെയർപേഴ്സൺ സിന്ധു ഗ ണേശൻ ,വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സിജോ വർഗ്ഗീസ് , കൗൺസിലർ അഡ്വ. ജോസ് വർഗ്ഗീസ് AXE എൻ.കെ.ഗോപി തുടങ്ങിയവർ സംസാരിച്ചു.പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കോതമംഗലം 1 സെക്ഷനിലെ 15000 ത്തോളം ഉപഭോക്താക്കൾക്ക് പദ്ധതിയുടെ ഗുണം ലഭ്യമാകും , വൈദ്യൂതി സംബന്ധമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും സേവനങ്ങൾക്കും 1912 എന്ന ടോൾ ഫ്രീ നമ്പറിൽ ആണ് ബന്ധപ്പെടേണ്ടത്.
