കോതമംഗലം: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്നും കുട്ടമ്പുഴയിലെ കുടുംബശ്രീ അംഗങ്ങൾക്ക് 2 കോടി രൂപയാണ് വായ്പ നൽകുന്നത്.വായ്പയുടെ
വിതരണോദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. സി ഡി എസ് ചെയർ പേഴ്സൺ ആനന്ദവല്ലി ശ്രീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി, പഞ്ചായത്ത് മെമ്പർമാരായ ഷീല രാജീവ്,ആലീസ് സിബി,ബിനേഷ് നാരായണൻ,കുട്ടമ്പുഴ എസ് സി ബി പ്രസിഡൻ്റ് കെ കെ ശിവൻ,കുട്ടമ്പുഴ എൽ സി സെക്രട്ടറി കെ റ്റി പൊന്നച്ചൻ,പഞ്ചായത്ത് സെക്രട്ടറി സി ജെ സാബു എന്നിവർ പങ്കെടുത്തു. സി ഡി എസ് വൈസ് ചെയർ പേഴ്സൺ വത്സ ബിനു സ്വാഗതവും,സി ഡി എസ് മെമ്പർ സെക്രട്ടറി പത്മകുമാരി കൃതജ്ഞതയും പറഞ്ഞു.
