കോതമംഗലം: കവളങ്ങാട്, പുലിയൻപാറ, വാളാച്ചിറ ,കുറുങ്കുളം നെല്ലിമറ്റം പ്രദേശത്ത് താമസിക്കുന്ന നൂറ് കണക്കിനാളുകളുടെ ആരോഗ്യത്തിനും കുടിവെള്ള ശ്രോദസ്സിനും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ആരാധനാലയത്തിനും വൻ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുന്ന അനധികൃത ടാർ മിക്സിംങ്ങ് പ്ലാന്റ് കമ്പനിയുടെ നിർമ്മാണ അനുമതി തടയണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി ആക്ഷൻ കൗൺസിൽ കവളങ്ങാട് പഞ്ചായത്ത് ആഫീസിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി.പ്രതിക്ഷേധ മാർച്ച് നെല്ലിമറ്റം ടൗൺ ചുറ്റി പഞ്ചായത്ത് ആഫീസിനു മുന്നിൽ എത്തിയതിനെ തുടർന്ന് ഊന്നുകൽ പോലീസ് തടഞ്ഞു. തുടർന്ന് പഞ്ചായത്ത് ആഫീസിനു മുന്നിൽ നടന്ന പ്രതിക്ഷേധ ധർണ്ണ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം ഉദ്ഘാടനം ചെയ്തു.
പ്രമുഖ തൊഴിലാളി യൂണിയൻ നേതാവ് മനോജ് ഗോപി മുഖ്യ പ്രസംഗം നടത്തി. ആക്ഷൻ കൗൺസിൽ ചെയർമാൻ എം.എം.ഉമ്മർ മണലുംപാറയിൽ അദ്ധ്യക്ഷനായി. സമരസമിതി നേതാക്കളായ ബെന്നി പോൾ, വിൽസ് ഇല്ലിപ്പറമ്പിൽ, Dr.റ്റി.ജെ.പൗലോസ്, ജോയി വലിയമറ്റം, നാസർ മലേക്കുടിയിൽ, ജോഷി പറക്കുടിയിൽ,ലിസി വർഗ്ഗീസ്, ജെസ്സി പീറ്റർ, മേരി ജോർജ്ജ്, വർഗ്ഗീസ് ജോസഫ് സ്വാഗതവും അബ്ദുൾ സലാം കക്കാട്ട് നന്ദിയും പറഞ്ഞു. സമരത്തിൽ സ്ത്രികളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകൾ പങ്കെടുത്തു.