കോതമംഗലം : സിനിമ പ്രേമികൾക്കും, അണിയറ പ്രവർത്തകർക്കും സന്തോഷം നൽകി കൊണ്ട് സിനിമ തിയേറ്ററുകൾ ഇന്ന് തുറന്നു . നീണ്ട ഇടവേളക്ക് ശേഷം ഇന്ന് മുതൽ തീയേറ്ററുകളിൽ കാണികളുടെ ആരവങ്ങൾ കൊണ്ട് മുഖരിതമായി . ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു ശേഷം തിയറ്ററുകള്‍ ഇന്നു തുറന്നപ്പോൾ അതുവരെയുണ്ടായിരുന്ന സിനിമാനുഭവങ്ങള്‍ ആയിരുന്നില്ല സിനിമ പ്രേക്ഷകരെ കാത്തിരുന്നത്. കര്‍ശനമായ നിയന്ത്രണങ്ങള്‍, സുരക്ഷാ ഒരുക്കങ്ങള്‍ എന്നിവയാണു കാത്തിരുന്നത്. തിയറ്ററിനകത്തു ഒന്നിടവിട്ട സീറ്റുകളില്‍ ഇരിക്കണം, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തണം, തിയറ്ററിനകത്തിരുന്ന് ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങള്‍ . അതുപോലെ സിനിമ കാണാന്‍ എത്തുന്നവരുടെയു ജീവനക്കാരുടെയും താപനില പരിശോധന, രോഗലക്ഷണം ഉള്ളവര്‍ക്കായി സിക്ക് റൂം തുടങ്ങിയ മുന്‍കരുതലുകള്‍എല്ലാം തിയറ്റര്‍ അധികൃതരും ഒരുക്കി .
തമിഴ് സൂപ്പർ താരം വിജയ് നായകനാകുന്ന മാസ്റ്ററാണ് കോവിഡ്ക്കാല അടച്ചു പൂട്ടൽ കഴിഞ്ഞുള്ള ഈ തുറക്കലിൽ ആദ്യ പ്രദര്‍ശനം . ജയസൂര്യ നായകനാകുന്ന വെള്ളം ജനുവരി ഇരുപത്തിരണ്ടിനും തിയറ്ററിലെത്തും. സെന്‍സറിങ് പൂര്‍ത്തിയായ പത്തിലധികം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനു തയാറെടുക്കുകയാണ്. ഇക്കൂട്ടത്തില്‍ മോഹന്‍ലാല്‍ നായകനായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുമുണ്ട്. കോവിഡ് പ്രോട്ടൊക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. രാത്രി 9നു ശേഷം സിനിമ പ്രദര്‍ശിപ്പിക്കുന്നതിനും നിരോധനമുണ്ട്.
വിനോദനികുതിയിലുള്‍പ്പെടെ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് തിയറ്റര്‍ ഇന്ന് തുറക്കാനുള്ള സാഹചര്യമൊരുങ്ങിയത്. മൂന്നൂറിലധികം ദിവസങ്ങള്‍ അടഞ്ഞുകിടന്നതിനു ശേഷമാണു സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നത്.അണുനാശിനി ഉപയോഗിച്ച് തിയേറ്റർ സമുച്ചയവും, ഇരിപ്പിടങ്ങളും ഒക്കെ ശുചികരിച്ചിരുന്നു . വിജയ് യുടെ മാസ്റ്റർ കാണുവാൻ യുവാക്കളുടെ നീണ്ട നിര തന്നെ കാണാമായിരുന്നു. ഇനി ഇന്ന് മുതൽ തീയേറ്ററുകളിൽ വീണ്ടും കാണികളുടെ ആരവങ്ങൾ ഉയരും