നെല്ലിക്കുഴി : ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കൻ്ററി സ്കൂളിന് പുതുവർഷ സമ്മാനമായി സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ് യൂണിറ്റ് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ടഅറിയിപ്പ് ഔദ്യോഗികമായി സ്കൂൾ ഓഫീസിൽ ലഭിച്ചു. ഹയർ സെക്കൻ്ററി വിഭാഗത്തിലേക്കാണ് SPC യൂണിറ്റ് അനുവദിച്ചതായി ആഭ്യന്തര വകുപ്പിൽ നിന്നും മെയിൽ ലഭിച്ചത്. SPC ലഭിക്കുന്നത് സംബന്ധിച്ചുള്ള അപേക്ഷ പി.ടി. പ്രസിഡണ്ട് സലാം കാവാട്ട്, പ്രിൻസിപ്പൽ എ.നൗഫൽ, ഹെഡ്മിസ്ട്രസ് ഇ.എ.ഷൈലാകുമാരി എന്നിവരുടെ നേതൃത്വത്തിലുള്ള സ്കൂൾ അധികൃതർ നൽകിയിരുന്നു. ആൻ്റണി ജോൺ MLA മുഖേന ആഭ്യന്തര ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിൽ ബന്ധപ്പെട്ടാണ് നടപടികൾ വേഗത്തിലാക്കിയത്. 44 വിദ്യാർത്ഥികൾക്കാണ് SPC ആകാൻ അവസരം ലഭിക്കുന്നത്.
കോതമംഗലം മേഖലയിൽ മാർബേസിൽ ഹയർ സെക്കൻ്ററി സ്കൂളിൽ മാത്രമാണ് SPC യൂണിറ്റ് നിലവിലുള്ളത്. കഴിഞ്ഞ രണ്ടുവർഷമായി സ്കൂൾ പി.ടി.എ.യുടെ നേത്യത്വത്തിൽ നടന്ന നിരന്തരമായ പരിശ്രമമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗം സ്റ്റാഫ് സെക്രട്ടറി സന്ദീപ് ജോസഫാണ് ബോയ്സ് കേഡറ്റുകളുടെ ചുമതലയടക്കമുള്ള SPCയുടെ യൂണിറ്റ്ഓഫീസർ. ഗേൾസ് കേഡറ്റുകളുടെ യൂണിറ്റ്ഓഫീസർ ഇംഗ്ലീഷ് വിഭാഗം അധ്യാപിക സിമി പി.മുഹമ്മദാണ്.
ഈ വർഷംഹൈടെക് ആയിമാറിയ സ്കൂളിനും വിദ്യാർത്ഥികൾക്കും നാടിനും വരുംകാലങ്ങളിൽ വലിയനേട്ടവും അഭിമാനകരവുമായ SPC യൂണീറ്റിൻ്റെ ഉൽഘാടനം ഉടനടിനടത്താൻ കഴിയുമെന്ന് ആൻ്റണി ജോൺ MLA അറിയിച്ചു.