കോതമംഗലം : മുന്‍ കായികതാരവും CISF ൽ സബ് ഇൻസ്പെക്ടറുമായ വി. എ. ഇബ്രാഹിം (52) ഹൃദയാഘാതം മൂലം ബാംഗ്ലൂരില്‍ വച്ച് മരണപ്പെട്ടു. കോതമംഗലം നെല്ലിമറ്റം സ്വദേശിയാണ്. ഒരു മാസത്തിൽ അധികമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ബാംഗ്ളൂരിൽ ചികിത്സയിലായിരുന്നു. വിതക്ത ചികിത്സക്കായി കേരളത്തിലേക്ക് മാറ്റുന്നതിനിടയിൽ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. മുന്‍ കായികതാരം ആയിരുന്ന അദ്ദേഹം നിലവിൽ CISF ൽ സബ് ഇൻസ്പെക്ടറായി ബാംഗ്ലൂർ വിമാനത്താവളത്തിൽ സേവമനുഷ്ഠിക്കുകയായിരുന്നു. 1981 ല്‍ നടന്ന ഇന്ത്യൻ നാഷണല്‍ ഓപ്പൺ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പില്‍ അണ്ടർ 19 തലത്തില്‍ ദേശീയ റെക്കോര്‍ഡ് തകര്‍ത്താണ് കായിക ശ്രദ്ധ ആകര്‍ഷിക്കുന്നത്. അതെ വർഷം ജി. വി. രാജ അവാർഡ് അദ്ദേഹത്തെ തേടിയെത്തി. ഭാര്യ റസീന, മക്കള്‍ അമിയ, അഹന്‍ . മൃതദേഹം നെല്ലിമറ്റം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി
