കോതമംഗലം: കോവിഡ് പോസിറ്റീവ് ആവുകയും,തുടർന്ന് ഉണ്ടായ കടുത്ത ന്യുമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ആൻ്റണി ജോൺ എം എൽ എ രോഗമുക്തനായതിനെ തുടർന്ന് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് രംഗത്ത് കഴിഞ്ഞ ദിവസങ്ങൾ മുതൽ സജീവമായി. കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിലാണ് എം എൽ എ ഇടതുപക്ഷ സ്ഥാനാർത്ഥികൾക്കായി വോട്ട് അഭ്യർത്ഥിച്ച് ആദ്യമെത്തിയത്. വിവിധ ആദിവാസി ഊരുകളിൽ എൽ ഡി എഫ് നേതാക്കളും,എൽ ഡി എഫ് സ്ഥാനാർത്ഥികളും ഉണ്ടായിരുന്നു.
