പെരുമ്പാവൂർ : രായമംഗലം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ലൂസി ദേവസ്സിക്ക് കോവിഡ് സ്ഥിരികരിച്ചു. തുടർന്ന് സ്ഥാനാർഥിക്ക് വേണ്ടി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഭവന സന്ദർശനം നടത്തി വോട്ട് അഭ്യർഥിക്കുകയായിരുന്നു. ജെലിൻ രാജൻ, ജീൻസ് മാത്യു, ഷിജോ ടി. പോൾ, എബി മണപ്പിള്ളിൽ, എൽദോ ടി പോൾ, അൻസാർ പുതുക്കാട്, ബെന്യാമിൻ എൽദോ, വർഗീസ് പറമ്പത്തിൽ, രാകേഷ്, ജോയൽ ഷാജി, ജോഷി പൂണേലിൽ, ജോബി പൂണേലിൽ എന്നി പ്രവർത്തകരോടോപ്പമാണ് എം.എൽ.എ, യു.ഡി.എഫ് സ്ഥാനാർഥിയായി ഭവന സന്ദർശനം നടത്തിയത്.
