Connect with us

Hi, what are you looking for?

EDITORS CHOICE

നിശ്ചയദാർഢ്യത്തിന്റെ ട്രാക്കിൽ ഓട്ടോറിക്ഷയുമായി അബ്ദുൽ റഹ്മാൻ.

ഏബിൾ. സി അലക്സ്‌

കോതമംഗലം: “ഇനിയൊരിക്കലും നടക്കാൻ കഴിയില്ല.. വീൽചെയർ ഉപയോഗിച്ച് ശീലിക്കൂ”
ഡോക്ടറുടെ ഈ വാക്കുകളോടെ ജീവിതം തന്റെ മുന്നിൽ ഇരുളടയുകയായിരുന്നു എന്ന് അബ്ദുൽ റഹ്മാൻ ഓർക്കുന്നു. മുപ്പത്തി എഴുകാരനായ കാസറഗോഡ് ഉപ്പള സ്വദേശി അബ്ദുൽ റഹ്മാൻ ദുബൈയിൽ കഫട്ടീരിയ ജോലിക്കാരനായിരുന്നു. 2018 ൽ ലീവിന് നാട്ടിൽ എത്തിയപ്പോൾ അബ്ദുൽ റഹ്മാൻ ഓടിച്ചിരുന്ന ബൈക്കും കാറുമായി കൂട്ടിയിടിച്ചതോടെ ജീവിതം പാടെ മാറി.
കാസറഗോഡും മംഗലാപുരത്തുമായി ആശുപത്രികളിൽ രണ്ടര മാസത്തോളം ചികിത്സ.
നട്ടെല്ലിന് ശസ്ത്രക്രിയ അടക്കം സങ്കീർണമായ ചികിത്സകൾ.

ODIVA

അപകടത്തിൽ അരക്ക് താഴേക്ക് ചലന ശേഷി നഷ്ടപെട്ടിരിക്കുന്നു എന്ന യാഥാർഥ്യം ഇടക്കൊരു ദിവസം ഡോക്ടർ അബ്ദുൽ റഹ്മാനെ ധരിപ്പിച്ചു. ഒപ്പം വീൽ ചെയർ ഉപയോഗിച്ച് ശീലിക്കാനും.
ഫിസിയോ തെറാപ്പി പോലുള്ള ചികിത്സകൾ തുടർച്ചയായി ദീർഘകാലം ലഭിച്ചാൽ സഹായ ഉപകരണങ്ങളുടെ സഹായത്തോടെ നടക്കാൻ കഴിഞ്ഞേക്കും എന്ന് ഡോക്ടർ പറഞ്ഞെങ്കിലും ആ നിർധന പ്രവാസിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും രണ്ടു മാസത്തെ ആശുപത്രി വാസത്തോടെ തീർന്നിരുന്നു. ആയിടക്കാണ് കോതമംഗലം പീസ് വാലിയിൽ നട്ടെല്ലിന് പരുക്കേറ്റ ആളുകൾക്ക്‌ വേണ്ടിയുള്ള ചികിത്സ കൂട്ടുകാരിലൊരാൾ അബ്ദുൽ റഹ്മാന്റെ ശ്രദ്ധയിൽ പെടുത്തുന്നത്.  പീസ് വാലിയുമായി ബന്ധപ്പെട്ടപ്പോൾ മെഡിക്കൽ റിപ്പോർട്ടുകളുമായി അപേക്ഷ നൽകാൻ പറഞ്ഞതനുസരിച്ചു അപേക്ഷ കൊടുക്കുകയും ചെയ്തു.
നിർധന രോഗികൾക്കു തീർത്തും സൗജന്യമായാണ് പീസ് വാലിയിൽ ചികിത്സ.

രണ്ടു മാസത്തിനകം പീസ് വാലിയിൽ അഡ്മിഷൻ ലഭിക്കുകയും വിദഗ്ദരായ ഫിസിയാട്രിസ്റ്റുകളുടെ നേതൃത്വത്തിൽ ഫിസിയോതെറാപ്പി ആരംഭിക്കുകയും ചെയ്തു.
ദിവസവും 5 മണിക്കൂർ നേരമാണ് ചികിത്സ ചെയ്തത്. ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ നല്ല മാറ്റം അനുഭവപ്പെട്ടതായി അബ്ദുൽ റഹ്മാൻ പറയുന്നു.  പതിയെ പതിയെ അബ്ദുൽ റഹ്മാൻ ജീവിതത്തിലേക്ക് തിരികെ എത്തുകയായിരുന്നു. ചികിത്സ രണ്ടു മാസം പിന്നിട്ടപ്പോൾ തന്നെ കാലിപ്പർ ഇട്ടു നടക്കാൻ ആരംഭിച്ചു. മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തം കാര്യങ്ങൾ നിർവഹിക്കാൻ അബ്ദുൽ റഹ്മാൻ പര്യാപ്തനായിരുന്നു. മുന്നോട്ടുള്ള ജീവിതം അപ്പോഴും ചോദ്യചിഹ്നനമായി നിൽക്കുകയായിരുന്നു. ഭാര്യയും മൂന്നു മക്കളും ആണ് അബ്ദുൽ റഹ്മാന്റെ കുടുംബം.

പീസ് വാലി അധികൃതരാണ് ഭിന്ന ശേഷിക്കാർക്ക് അനുയോജ്യമായ രീതിയിൽ മാറ്റം വരുത്തിയ ഓട്ടോ റിക്ഷ എന്ന ആശയം അബ്ദുൽ റഹ്മാനോട് പങ്കുവെക്കുന്നത്. അബ്ദുൽ റഹ്മാന്റെ നാട്ടുകാരും ഇതിനോട് ചേർന്നപ്പോൾ സ്വയം തൊഴിൽ എന്ന സ്വപ്നം യഥാർഥ്യമാവുകയായിരുന്നു. ഒന്നര ലക്ഷം രൂപക്ക് ആപേ ഓട്ടോറിക്ഷ വാങ്ങുകയും പെഡൽ ബ്രേക്ക് ഹാൻഡിൽ ബ്രേക് ആക്കി മാറ്റം വരുത്തുകയും ചെയ്തു. പീസ് വാലിയിൽ എത്തിച്ച വാഹനത്തിൽ ഒരാഴ്ചകാലം അബ്ദുൽ റഹ്മാൻ പരിശീലനം നടത്തി. ഒരു മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ പോകുമായിരുന്ന ജീവിതത്തിൽ അപ്രതീക്ഷിതമായ വഴിത്തിരിവുകൾക്ക് കാരണമായ എല്ലാവരോടും ജീവിതം കൊണ്ട് നന്ദി പറയുന്നുവെന്ന് അബ്ദുൽ റഹ്മാൻ.

വീൽ ചെയർ ഉരുളേണ്ടിയിരുന്ന ഉപ്പള ഷിറിയയിലെ വീടിന്റെ നിശ്ചയദാർഢ്യത്തിന്റെയും സമാനതകളില്ലാത്ത നന്മയുടെയും പ്രതീകമായി KL 43 E 772 നമ്പർj ഓട്ടോറിക്ഷ ഉണ്ടാവും. പീസ് വാലിയിൽ നടന്ന ചടങ്ങിൽ വ്യവസായി കെ എം യൂസുഫ് ഓട്ടോറിക്ഷ കൈമാറി.
പീസ് വാലി ഭാരവാഹികളായ പി എം അബൂബക്കർ, കെ എച് ഹമീദ്, എൻ കെ മുസ്തഫ, എം എം ശംസുദ്ധീൻ എന്നിവർ സന്നിഹിതരായിരുന്നു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...

CRIME

കോതമംഗലം: നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ആര്‍ട്‌സ് കോളേജിലെ റാഗിംഗ് കേസില്‍ അന്വേഷണം ആരംഭിച്ച് കോതമംഗലം പോലീസ്. മലപ്പുറം സ്വദേശിയായ മുഹമ്മദ് ഷംനാദിനെയാണ് ചൊവ്വാഴ്ച കോളേജിലെ 12 ഓളം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആക്രമിച്ചത്....

CRIME

കോതമംഗലം :- തിരക്കേറിയ നെല്ലിക്കുഴി ടൗണിലെ പ്രധാന റോഡിനോട് ചേർന്ന് വളർന്ന് നിൽക്കുന്ന കഞ്ചാവ് ചെടികൾ കണ്ടെത്തി. നെല്ലിക്കുഴി ജംഗ്ഷനു സമീപം പ്രധാന റോഡരികിൽ നിന്നാണ് 30 സെൻ്റീമീറ്റർ വീതമുള്ള അഞ്ച് കഞ്ചാവ്...

NEWS

കോതമംഗലം :- നെല്ലിക്കുഴി ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ സംരക്ഷണ ഭിത്തി നെല്ലിക്കുഴി പഞ്ചായത്ത് ദയാ ബഡ്സ് സ്കൂൾ കെട്ടിടത്തിനും സ്കൂൾ ബസ്സിനു മുകളിലേക്കും ഇടീഞ്ഞു വീണു. ഇന്നലെ രാത്രിയാണ് ഹൈസ്കൂളിൻ്റെ സംരക്ഷണഭിത്തി തൊട്ടു ചേർന്ന്...

NEWS

കോതമംഗലം : നെല്ലിക്കുഴി ഓലക്കാട്ട് മോളം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം...

CRIME

കൂത്താട്ടുകുളം: കെ.എസ്. ഇ.ബി ഓവര്‍സീയര്‍ കൈക്കൂലി കേസില്‍ വിജിലന്‍സിന്റെ പിടിയില്‍. കൂത്താട്ടുകുളത്തെ കെ.എസ്. ഇ.ബി ഓവര്‍സീയറായ ചെറുവട്ടൂര്‍ വേലമ്മക്കൂടിയില്‍ അബ്ദുള്‍ ജബ്ബാറി (54) നെയാണ് കൈക്കൂലി കേസില്‍ അറസ്റ്റു ചെയ്തത്. വിജിലന്‍സ് ആന്‍ഡ്...

CRIME

കോതമംഗലം : ബസിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഇരുമല്ലൂർ കുറ്റിലഞ്ഞി മേക്കേക്കുടിയിൽ ജലാൽ (40) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കെ.എസ്.ആർ.ടി.സി ബസിൽ ഇരുമലപ്പടിയിൽ വച്ചാണ് സംഭവം. സബ്...

NEWS

നെല്ലിക്കുഴി : നെല്ലിക്കുഴി പഞ്ചായത്ത് തൃക്കാരിയൂർ ആറാം വാർഡ് ബിജെപിയുടെ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. 99 വോട്ടിൻ്റെ തകർപ്പൻ ഭൂരിപക്ഷത്തിനാണ് സിപിഐ എം സ്ഥാനാർത്ഥി അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചത്. കോൺഗ്രസ്...

ACCIDENT

നെല്ലിക്കുഴി : ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു. 28-05-2023 ഞായർ നെല്ലിക്കുഴി ഇരുമലപ്പടി കിഴക്കേ കവല കുപ്പശ്ശേരി മോളം റോഡിന് സമീപം താമസിക്കുന്ന ഇടപ്പാറ പരേതനായ മക്കാർ – മീരാമ്മ തംബതികളുടെ...

error: Content is protected !!