കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂരിലെ എൽ ഡി എഫ് ഏഴാം വാർഡിലെ സ്ഥാനാർഥികളെ ചൊല്ലിയുള്ള തർക്കം തെരുവ് യുദ്ധത്തിലേക്ക് വഴിമാറി. സി പി ഐ ലുള്ളവരും ഈ അടുത്ത് സി പി ഐ ൽ നിന്നും പുറത്തു പോയവരും തമ്മിലാണ് സഘർഷമുണ്ടായത്. സി പി ഐ ലോക്കൽ കമ്മിറ്റി അംഗം പ്രദിപ് സംഘർഷത്തിൽ പരിക്കുപറ്റി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്.
തൃക്കരിയൂർ 7 ആം വാർഡിൽ എൽ ഡി എഫ് ന് രണ്ടു സ്ഥാനാർഥികളാണ് ഉള്ളത്. സി പി ഐ യുടെ സ്ഥാനാർഥിയും സി പി എം പിന്തുണയോടെ മത്സരിക്കുന്ന കേരള കോണ്ഗ്രസ് മാണി വിഭാഗം സ്ഥാനാർഥിയും ഇവർ രണ്ടു കൂട്ടരും എൽ ഡി എഫ് ലേബലിൽ ആണ് വോട്ട് തേടുകയും പ്രചരണ രംഗത്ത് സജീവവുമാണ്. ഇതാണ് സംഘർഷത്തിലേക്കു വഴിമാറിയത്.
സി പി ഐ ക്കു പഞ്ചായത്തിൽ എൽ ഡി എഫി ന്റെ 4 സീറ്റുകൾ ആണുള്ളത് 1 തൃക്കാരിയൂരും 3 എണ്ണം ചെറുവട്ടൂരും. അണികളും പ്രവർത്തകരും ഏറെയുള്ളത് ചെറുവട്ടൂർ ആണ് ആ 3 സീറ്റുകളും എൽ ഡി എഫ് ഒറ്റ കെട്ടായി മത്സരിക്കാൻ ചെറുവട്ടൂരിൽ ധാരാണയായിട്ടുണ്ട്. തൃക്കാരിയൂരിൽ സി പി എം നേതൃത്വം സി പി ഐ ക്ക് സീറ്റുകൾ നൽകേണ്ടതില്ലന്നാണ് നിലപാട്. ചൊവ്വഴ്ച എൽ ഡി എഫ് സ്ഥാനാർഥികൾ നമ്മനിർദേശപത്രിക നൽകും. നെല്ലിക്കുഴി 7 ആം വാർഡിലെ എൽ ഡി എഫ് ഔദ്ദേഗിക സ്ഥാനാർഥികൾ ആരെന്ന് അറിയാനാകൂ.
ഗുരുതരമായി പരുക്കേറ്റ പ്രദീപിനെ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.പ്രദീപിനെ മർദിച്ചവർക്കെതിരെ കോതമംഗലം പോലീസിൽ പരാതി നൽകി. മർദിച്ചവരെ അറസ്റ്റു ചെയ്യണമെന്ന് സി പി ഐ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.