കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ 4 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണോദ്ഘാടനം നടത്തി.നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴിയാണ് നിർവ്വഹിച്ചത്. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേയരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആൻ്റണി ജോൺ എംഎൽഎ ശിലാഫലകം അനാഛാദനം ചെയ്തു.ഇരമല്ലൂർ,കീരംപാറ, നേര്യമംഗലം, കുട്ടമ്പുഴ എന്നീ വില്ലേജുകളാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളായത്.ഓരോ വില്ലേജ് ഓഫീസും നവീകരിക്കുവാൻ 44 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്.
ഇതിനു പുറമെ സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കി മാറ്റുന്നതിന് പല്ലാരിമംഗലം വില്ലേജ് ഓഫീസിന് 44 ലക്ഷം രൂപ അനുവദിച്ച് അതിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.ഇതോടെ വില്ലേജ് ഓഫീസിൽ എത്തുന്നവർക്ക് മെച്ചപ്പെട്ട സേവനം ല്യഭ്യമാകും. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ ആർ വിനയൻ,പഞ്ചായത്ത് മെമ്പർമാരായ സഹീർ കോട്ടപ്പറമ്പിൽ, സി ഇ നാസർ,റ്റി എം അബ്ദുൾ അസീസ്, സൽമ ജമാൽ,തഹസിൽദാർമാരായ റെയ്ച്ചൽ കെ വർഗീസ്,കെ എം നാസർ, വില്ലേജ് ഓഫീസർമാർ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.