Connect with us

Hi, what are you looking for?

NEWS

നേര്യമംഗലം കൃഷി ഫാമിൽ 10 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി.

കോതമംഗലം: റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നേര്യമംഗലം കൃഷി തോട്ടത്തിലെ 10 കോടി രൂപയുടെ സമഗ്ര വികസന പദ്ധതികളുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവ്വഹിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്.ആൻ്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.

കർഷക പഠന കേന്ദ്രം/ഗസ്റ്റ് ഹൗസ് – 390 ലക്ഷം,കൊക്കോ, നാളികേരം,ചിപ്സ് ഉത്പാദന കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ചെറുകിട മൂല്യ വർദ്ധിത ഉത്പാദന കേന്ദ്രം – 140 ലക്ഷം, സംയോജിത കൃഷി വികസന സമ്പ്രദായം – 175 ലക്ഷം,ഹൈടെക് അഗ്രികൾച്ചറൽ ഫാർമിംഗ് (പോളി ഹൗസ്,റെയിൻ ഷെൽറ്റർ,മിസ്ട് ചേംബർ) – 110 ലക്ഷം, ചെക്ക് ഡാം നിർമ്മാണം – 185 ലക്ഷം എന്നീ പദ്ധതികളാണ് നേര്യമംഗലം കൃഷിഫാമിൽ നടപ്പിലാക്കുന്നത്.

ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ (ഫാംസ്) അനിതകുമാരി,ഫാം സൂപ്രണ്ട് സൂസൻ ലീ തോമസ്,കൃഷി ഓഫീസർ (നേഴ്സറി) ശിൽപ ട്രീസാ ചാക്കോ,അസിസ്റ്റൻ്റ് പ്രോജക്റ്റ് എഞ്ചിനീയർ അശ്വതി രവി,അസിസ്റ്റൻ്റ് അഗ്രികൾച്ചറൽ ഓഫീസർ സാജു കെ സി,കൃഷി അസിസ്റ്റൻ്റ് ബിജോയ് പി കെ,യൂണിയൻ പ്രതിനിധികളായ പി എം ശിവൻ,എം വി ജേക്കബ്,പി റ്റി ബെന്നി,സൂസി കെ ജോൺസൺ,ജോഷി പോൾ,സേവ്യർ, റഫീഖ്,സുരേഷ് എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി ഡയറക്ടർ തോമസ് സാമുവേൽ സ്വാഗതവും,(ഫാംസ് )കൃഷി ഓഫീസർ അരുൺ പോൾ നന്ദിയും പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : രാമല്ലൂരിൽ കഴിഞ്ഞ ദിവസം മോഷണം നടന്ന സ്കൂളും, വ്യാപാര സ്ഥാപനവും ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.തിങ്കളാഴ്ച രാത്രി 12.30 നോട് കൂടിയാണ് രാമലൂർ സേക്രട്ട് ഹാർട്ട് എൽ...

NEWS

കോതമംഗലം : കോതമംഗലം മണ്ഡത്തിലെ വിവിധ പഞ്ചായത്തുകളിൽ നേരിടുന്ന വന്യ മൃഗ ശല്യത്തെ പ്രതിരോധിക്കാനായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ സമയ ബന്ധിതമായിട്ടുള്ള പൂർത്തീകരണം കോതമംഗലം, മലയാറ്റൂർ, മൂന്നാർ ഡി എഫ് ഒ മാർ ഉറപ്പുവരുത്തണമെന്ന്...

NEWS

കോതമംഗലം: വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പല്ലാരിമംഗലം സ്വദേശിനി നഴ്‌സ് അമീനയുടെ മരണത്തിന് കാരണക്കാരനായ അമാന ആശുപത്രി മുൻ ജനറൽ മാനേജർഎൻ. അബ്ദുൽ റഹ്‌മാൻ അറസ്റ്റിൽ. ചൊവ്വാഴ്ച വൈകിട്ട് കസ്റ്റഡിയിലായ അബ്ദുൽറഹ്‌മാനെ തിരൂർ ഡി.വൈ.എസ്.പി...

NEWS

കോതമംഗലം: വടാട്ടുപാറയിൽ പുലിയുടെ സാന്നിധ്യം വിശദമായ റിപ്പോർട്ട് ഡി എഫ് ഒ യ്ക്ക് കൈമാറി.കഴിഞ്ഞ കുറച്ച് മാസങ്ങളായി വടാട്ടുപാറയിൽ വളർത്തു നായ്ക്കളെ പുലി ആക്രമിച്ച് കൊലപ്പെടുത്തുന്ന സംഭവം തുടർ കഥയാകുന്ന സാഹചര്യത്തിൽ പ്രദേശത്ത്...

NEWS

    കോതമംഗലം: വടാട്ടുപാറയിലെ പുലിയെ അടിയന്തരമായി കൂടുവെച്ച് പിടി കൂടണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എം എൽ എ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കത്ത് നൽകി. വടാട്ടുപാറയിൽ...

NEWS

കോതമംഗലം :ആൻ്റണി ജോൺ എംഎൽഎക്കെതിരെയും എൽഡിഎഫിനെതിരെയും കോൺഗ്രസും യുഡിഎഫ് നടത്തുന്ന കുപ്രചരണങ്ങൾക്കെതിരെ എൽഡിഎഫ് കോതമംഗലം നിയോജകമ ണ്ഡലം കമ്മറ്റി പ്രതിക്ഷേധ റാലിയും പൊതുസമ്മേളനവും നടത്തി. കോതമംഗലം കെ.എസ്.ആർ.ടി.സി ജംങ്ഷനിൽ നിന്നും ആയിരക്കണക്കിനാളുകൾ പങ്കെടുത്ത...

NEWS

കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡില്‍ നീണ്ടപാറ പള്ളിക്ക് സമീപം വീണ്ടും കലുങ്കിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് അപകട ഭീഷണിയില്‍. ഇന്നലെ രാവിലെ 7.30 ഓടെയാണ് സംഭവം. കലുങ്കിന്റെ താഴ്ചയുള്ള ഭാഗത്തെ കരിങ്കല്ലില്‍ കെട്ടിയ സംരക്ഷണഭിത്തി...

NEWS

കോതമംഗലം : ആന്റണി ജോൺ എംഎൽഎ യെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം വാരപ്പെട്ടി സ്വദേശിയും യൂത്ത് കോൺഗ്രസ് ജില്ലാ...

NEWS

കോതമംഗലം: ഇന്ദിരഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇൻഡക്ഷൻ പ്രോഗ്രാം ആൻഡ് മെറിറ്റ് ഡേ  ദീക്ഷ 2k25 എന്ന പേരിൽ  കോതമംഗലം MLA ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ....

NEWS

  കോതമംഗലം: കവളങ്ങാട് സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എംഎൽ എ പ്രത്യേക വികസന ഫണ്ട് 5 ലക്ഷം രൂപ ചിലവാക്കി നിർമ്മിച്ച ശുചിമുറിയുടെ ഉദ്ഘാടനം ആന്റണി...

ACCIDENT

കോതമംഗലം: നേര്യമംഗലത്ത് ജീപ്പും ബോലോറയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ എട്ടു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. ബൈസണ്‍ വാലിയില്‍ നിന്നും വന്ന ജീപ്പും കോതമംഗലം ഭാഗത്ത് നിന്നും വന്ന ബോലോറയുമായി കൂട്ടിയിടിച്ചാണ് അപകടം...

NEWS

കോതമംഗലം :കോതമംഗലത്ത് പട്ടയ മേള സംഘടിപ്പിച്ചു. കോതമംഗലം, കുന്നത്തു നാട്, മുവാറ്റുപുഴ താലൂക്ക് പരിധിയിലെ പട്ടയങ്ങളാണ് കോതമംഗലത്തെ പട്ടയ മേളയിൽ സംഘടിപ്പിച്ചത്.കോതമംഗലം ചെറിയപള്ളി സെന്റ് തോമസ് പാരീഷ് ഹാളിൽ ചേർന്ന പട്ടയ മേളയുടെ...

error: Content is protected !!