കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ”പുരപ്പുറ സൗരോർജ പദ്ധതിക്ക് ” തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.സംസ്ഥാന സർക്കാരിൻ്റെ സൗര പദ്ധതി പ്രകാരം കെ എസ് ഇ ബി മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.ആദ്യമായി തങ്കളം വി – ടെക് മാരുതി സർവ്വീസ് സെൻ്ററിൽ 300 ചതുരശ്ര അടി സൗരോർജ പാനലുകൾക്ക് തുടക്കം കുറിച്ചു കൊണ്ടാണ് പദ്ധതി ആരംഭിച്ചത്. സർവ്വീസ് സെൻ്ററിലെ ആവശ്യം കഴിഞ്ഞു ബാക്കിയുള്ള വൈദ്യുതി കെ എസ് ഇ ബി തിരിച്ചെടുക്കും.
പദ്ധതിയുടെ തുടർ പ്രവർത്തനത്തിൻ്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ 130 ഓളം കേന്ദ്രങ്ങളിൽ പ്ലാൻ്റുകളുടെ നിർമ്മാണം നടന്നു വരുന്നതായും എം എൽ എ പറഞ്ഞു.ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു,കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ആർ രാജീവ്,അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ കെ ഗോപി,സൗര എഞ്ചിനീയർ മനോജ് കെ,കെട്ടിട ഉടമ പി സി ജോർജ് എന്നിവർ പങ്കെടുത്തു.