കോതമംഗലം:ലോക്ഡൗൺ കാലത്ത് മുട്ടത്തോടിനുള്ളിൽ മഹാത്മാഗാന്ധിയുടെ ചിത്രം വരച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി നാടിനു അഭിമാനമായി മാറിയിരിക്കുകയാണ് പോത്താാനിക്കാട് വെട്ടിക്കുഴിയിൽ വീട്ടിൽ ജോണിൻ്റെ മകൻ അജയ് വി ജോൺ. മുട്ട തോടിനുള്ളിൽ നേർത്ത സുഷിരം തീർത്ത് അതു വഴിയാണ് ചിത്രരചന നടത്തിയത്. സുഷിരത്തിലൂടെ കറുത്ത മഷിയുടെ റീ ഫില്ലർ കടത്തി ചിത്രം വരയ്ക്കുകയായിരുന്നു ചെയ്തത്. തുടർന്ന് ചുവപ്പ്,പച്ച റീ ഫില്ലറുകൾ ഉപയോഗിച്ച് പശ്ചാത്തലവും രൂപപ്പെടുത്തി. മൂവാറ്റുപുഴ നിർമല കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയാണ് അജയ് വി ജോൺ.
