കോതമംഗലം: സമഗ്രശിക്ഷാ കേരള കോതമംഗലം ബി ആർ സിയുടെ നേതൃത്വത്തിൽ അതിഥി സംസ്ഥാനക്കാരായ തൊഴിലാളികളുടെ കുട്ടികൾക്ക് പഠന പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ പ്രാദേശികമായി പ്രത്യേക പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. പ്രത്യേക പരിശീലന കേന്ദ്രങ്ങളുടെ ബ്ലോക്ക് തല ഉദ്ഘാടനവും സമഗ്രശിക്ഷാ കേരള തയ്യാറാക്കിയ വർക്ക് ഷീറ്റുകളുടെ വിതരണോത്ഘാടനവും നെല്ലിക്കുഴി ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ വച്ച് ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലിം പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ എം പരീത് മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ താഹിറ സുധീർ, വാർഡ് അംഗം ഫൗസിയ ഷിയാസ്,ബ്ലോക്ക് പ്രൊജക്റ്റ് കോ ഓർഡിനേറ്റർ പി ജോതിഷ്,കൈറ്റ് കോ ഓർഡിനേറ്റർ എസ് എം അലിയാർ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ബി സജീവ്,പി ടി എ പ്രസിഡൻ്റ് അലി റ്റി എ, ക്ലസ്റ്റർ കോ ഓർഡിനേറ്റർ എ ഇ ഷെമീദ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
