കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ(സി എഫ് എൽ റ്റി സി) പ്രവർത്തനം ആരംഭിച്ചു. 70 പേർക്ക് ചികിത്സ സൗകര്യത്തോടെ താമസിക്കുന്നതിന് നങ്ങേലിൽ ആയുർവേദ കോളേജിൽ സജ്ജമാക്കിയ സി എഫ് എൽ റ്റി സിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ആർ വിനയൻ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്,വാർഡ് മെമ്പർമാരായ താഹിറ സുധീർ,സഹീർ കോട്ടപ്പറമ്പിൽ,സി ഇ നാസ്സർ,സൽമ ജമാൽ,ബിജുു മാണി,റ്റി എം അബ്ദുൾ അസീസ്,അരുൺ സി ഗോവിന്ദ്,ഫൗസിയ ഷിയാസ്,രഹന നൂറുദ്ധീൻ,എം കെ സുരേഷ്,ആസിയ അലിയാർ,ഡോക്ടർ വിജയൻ നങ്ങേേലിൽ,സെക്രട്ടറി മനോജ് എസ്,മെഡിക്കൽ ഓഫീസർ ഡോക്ടർ ഷെറിൻ പി പി,എച്ച് ഐ തങ്കമണി പി,ജെ എച്ച് ഐ റീനമോൾ റ്റി പി എന്നിവർ പങ്കെടുത്തു.