കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തിൽ പന്തപ്ര ഊര് വിദ്യാകേന്ദ്രത്തിൻ്റെ നിർമ്മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാ ലാലൂ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീല കൃഷ്ണൻകുട്ടി,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ജെ ജോസ്,വാർഡ് മെമ്പർ സുശീല ലൗജൻ,കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ലിബിൻ ജോൺ,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ഗോപി,അയന ഉണ്ണികൃഷ്ണൻ,പ്രമോട്ടർമാരായ അജിത പി ജി,മല്ലിക കെ ബി,ഊര് വിദ്യാകേന്ദ്രം അധ്യാപിക പ്രീതി രവീന്ദ്രൻ,മുൻ പഞ്ചായത്ത് മെമ്പർ ശ്രീധരൻ എന്നിവർ സന്നിഹിതരായിരുന്നു.
