കോതമംഗലം : എം ജി യൂണിവേഴ്സിറ്റി പരീക്ഷകളിൽ റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥിനികളെ ആദരിച്ചു.ബാച്ച്ലർ ഓഫ് ഫാഷൻ ടെക്നോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സമീന ബീഗം, ബികോം ട്രാവൽ & ടൂറിസം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ലിബിയ ബേബി എന്നീ വിദ്യാർത്ഥിനികളുടെ വീടുകളിൽ എത്തി ആൻ്റണി ജോൺ എം എൽ എ ഉപഹാരം കൈമാറി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്,ജിതിൻ പി ബാബു,എം എ അൻഷാദ്,ഗോകുൽ ശാന്തൻ, സനൽ സജീവ്,രാജേഷ് വി കെ,ബേസിൽ പൗലോസ്,യൂസഫ് കാട്ടാക്കുഴി,ബഷീർ കുഴികണ്ടം, മുഹമ്മദ് മാനിക്കൽ എന്നിവർ പങ്കെടുത്തു.
