കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ 2 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 6,10 എന്നീ വാർഡുകളിലെ തലക്കോട് – ചെക്പോസ്റ്റ് വെള്ളാപ്പാറ റോഡ്, ചെമ്പൻകുഴി – തൊട്ടിയാർ ലിങ്ക് റോഡ് എന്നീ 2 റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 2 റോഡുകൾക്ക് കൂടി 25 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. റോഡുകളുടെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സെലിൻ ജോൺ,പഞ്ചായത്ത് മെമ്പർ എബിമോൻ മാത്യൂ,ഷാജി മുഹമ്മദ്, പി റ്റി ബെന്നി,കെ ഇ ജോയി, അഭിലാഷ് രാജ്,ജോസ് കൂവള്ളൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
