കോതമംഗലം: കോതമംഗലം താലൂക്കിലെ ആദ്യ ഗ്രന്ഥശാലകളിൽ ഒന്നും, മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതുമായ ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി,വൈസ് പ്രസിഡൻ്റ് എ ആർ വിനയൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ജയകുമാർ,പഞ്ചായത്ത് മെമ്പർമാരായ സഹീർ കോട്ടപ്പറമ്പിൽ,എം കെ സുരേഷ്,എം ഐ നാസർ, റ്റി എം അബ്ദുൾ അസീസ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സി പി മുഹമ്മദ്,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ഒ കുര്യാക്കോസ്,താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ ടി സോനുകുമാർ, ഇരമല്ലൂർ പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് കെ എ കുഞ്ഞു മുഹമ്മദ്, സെക്രട്ടറി പ്രിൻസ് രാധാകൃഷ്ണൻ, ജി എം എച്ച് എസ് എസ് പി ടി എ പ്രസിഡൻ്റ് സലാം കാവാട്ട് എന്നിവർ പങ്കെടുത്തു.
