സൗദി : നെല്ലിക്കുഴി പതിനൊന്നാം വാർഡ് സദ്ദാം നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അറയ്ക്കൽ വീട്ടിൽ ബോബൻ വർക്കി (63) ജിദ്ദയിൽ നിര്യാതനായി. കോട്ടയത്ത് നിന്നും നെല്ലിക്കുഴിയിൽ വന്ന് താമസിക്കുന്ന കുടുബനാഥനാണ് മരണപ്പെട്ടിരിക്കുന്നത്. കോവിഡ് ബാധിച്ച് ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കൽ സെനറ്റിൽ കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. ഇരുപത് വർഷമായി പ്രവാസിയാണ്. പത്തു വർഷമായി ജിദ്ദയിൽ സഹാറ മെയ്ന്റനൻസ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അന്നമ്മയാണ് ഭാര്യ. വരുൺ ജയിംസ്, വർഷ ബോബൻ മക്കളാണ്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. സൗദിയിൽ തന്നെയാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക.
