മൂവാറ്റുപുഴ: റീ ബിൽഡ് കേരള പദ്ധതിയിൽ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ റോഡ് നവീകരണത്തിന് 1.16- കോടി രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം എൽ എ അറിയിച്ചു. ആവോലി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലെ ആനിക്കാട് – പ്രവിദ കുന്ന് റോഡിൻ്റെ നവീകരണത്തിനാണ് 1.16- കോടി രൂപ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചത്. രണ്ട് കിലോമീറ്റർ നീളവും ആറ് മീറ്റർ വീതിയുമുള്ള റോഡ് ഗ്രാമീണ റോഡ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. ടെൻഡർ നടപടികൾ ഉടൻ പൂർത്തീകരിച്ച് റോഡ് നിർമാണം ആരംഭിക്കുമെന്ന് എൽദോ എബ്രഹാം എം എൽ എ അറിയിച്ചു.
