കോതമംഗലം:പല്ലാരിമംഗലം പഞ്ചായത്തിൽ 4 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.അടിവാട് – പുഞ്ചക്കുഴി റോഡ്,അടിവാട് – മാലിക് ദിനാർ വെളിയംകുന്ന് കുടിവെള്ള പദ്ധതി റോഡ്,വെള്ളാരംമറ്റം – മണിക്കിണർ റോഡ്,നെഹ്റു ജംഗ്ഷൻ പള്ളിക്കര പടി റോഡ് എന്നീ 4 റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്.മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 4 റോഡുകൾക്ക് 45 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. റോഡുകളുടെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി കെ മൊയ്തു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ ഇ അബ്ബാസ്,പഞ്ചായത്ത് മെമ്പർമാരായ എ പി മുഹമ്മദ്,ഷെമീന അലിയാർ,മുബീന ആലിക്കുട്ടി,എം എം ബക്കർ,കെ ബി മുഹമ്മദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
