കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ ഹൈടെക് സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി 5 കോടി 39 ലക്ഷം രൂപ ചെലവഴിച്ച് ഹൈടെക് വിദ്യാലയമാക്കിയ ചെറുവട്ടൂർ ഗവൺമെൻ്റ് മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ സെപ്തംബർ 9 ബുധനാഴ്ച ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ നാടിനായി സമർപ്പിക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. ഹൈടെക് സ്കൂളിൻ്റെ ഭാഗമായി പുതിയ 21 ക്ലാസ് റൂമുകളും,2 ഹൈടെക് ലാബുകളും,ഓഫീസ് സമുച്ചയങ്ങളും കൂടാതെ ആധുനിക രീതിയിലുള്ള 8 ടോയ്ലറ്റുകളും,ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകളും അടങ്ങുന്ന ടോയ്ലറ്റ് കോംപ്ലക്സ്,അനുബന്ധ ഇലക്ട്രിക്,പ്ലബ്ബിങ്ങ് വർക്കുകൾ ഉൾപ്പെടെയുള്ള പ്രവർത്തികളാണ് പൂർത്തീകരിച്ചത്.
1 958 ൽ ഒന്നാം ഇ എം എസ് സർക്കാരിൻ്റെ കാലത്ത് ഹൈസ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച സ്കൂൾ ഇന്ന് 7.5 ഏക്കറോളം വിസ്തൃതി വരുന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന മണ്ഡലത്തിലെ പുരാതന സ്കൂളുകളിൽ ഒന്നാണ്. സ്കൂളിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ സാധ്യമായിരിക്കുന്നത്. ഹൈടെക് സ്കൂളിൻ്റെ ഔപചാരികമായ ഉദ്ഘാടനം സെപ്തംബർ 9 ബുധനാഴ്ച രാവിലെ 11 മണിക്ക് ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു.