കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെൻ്ററിൻ്റേയും, ക്യാഷ്വാലിറ്റി ബ്ലോക്കിൻ്റേയും നിർമ്മാണത്തിനായി 2 കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു.ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്. നിർമ്മാണവുമായി ബന്ധപ്പെട്ട ഇൻവെസ്റ്റിഗേഷൻ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു. താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ പഴയ കെട്ടിടം പൊളിച്ചു നീക്കുന്ന പ്രവർത്തി ആരംഭിച്ചു. ഒന്നാം നിലയിൽ ക്യാഷ്വാലിറ്റി ബ്ലോക്കും,രണ്ടാം നിലയിൽ ഡയാലിസിസ് സെൻ്ററും,ലിഫ്റ്റ് സൗകര്യങ്ങളും അടങ്ങുന്ന 6500 സ്ക്വയർ ഫീറ്റ് വരുന്ന ഇരുനില കെട്ടിടത്തിൻ്റെ പ്ലാൻ അപ്രൂവലിന് സമർപ്പിച്ചു. അപ്രൂവൽ ലഭ്യമായ ശേഷം സോയിൽ ടെസ്റ്റ് നടത്തി സ്ട്രക്ചറൽ ഡിസൈൻ തയ്യാറാക്കി റ്റി എസ് എസ്റ്റിമേറ്റിന് അംഗീകാരം ലഭ്യമാക്കി ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു.
