കോതമംഗലം: എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ബികോം ട്രാവൽ ആന്റ് ടൂറിസത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ മാത്യു എബ്രഹാമിനെ ആന്റണി ജോൺ എം എൽ എ വീട്ടിൽ എത്തി ഉപഹാരം കൈമാറി.കോട്ടപ്പടി മാർ ഏലിയാസ് കോളേജ് വിദ്യാർത്ഥിയാണ് മാത്യു.എസ് എഫ് ഐ കോതമംഗലം ഏരിയ സെക്രട്ടറി ജോജിഷ് ജോഷി,അജയ് മോഹൻ,ബേസിൽ എൽദോസ്,ഹുനൈസ് മൂസ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
