പല്ലാരിമംഗലം : പല്ലാരിമംഗലത്ത് കണ്ടെയ്ന്റ്മെന്റ് സോണിൽ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് എം എൽ എ ആന്റണി ജോണിന്റെ അദ്ധ്യക്ഷതയിൽ അടിവാട് കൃഷിഭവൻ ഹാളിൽ യോഗം ചേർന്നു. പല്ലാരിമംഗല് ഗ്രാമപഞ്ചായത്തിലെ 11, 12, 13 വാർഡുകളിലാണ് കണ്ടെയ്ന്റ്മെന്റ് സോൺ പ്രഖ്യാപിച്ചിരുന്നത്. ഓണം പ്രമാണിച്ച് കണ്ടെയ്ന്റ് സോൺ നിലനിൽക്കുന്ന സാഹചര്യത്തിലും ഇളവുകൾ നൽകാനും യോഗം തീരുമാനിച്ചു. രാവിലെ 9 മണിമുതൽ വൈകുന്നേരം 6 വരെ തുറക്കാമെന്നും യോഗത്തിൽ തീരുമാനമായി. തഹസിൽദാർ റേച്ചൻ കെ വർഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു, ബ്ലോക്ക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്, എൽ ആർ തഹൽസിൽദാർ കെ എം നാസർ,പോത്താനിക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ നോബിൾ മാനുവൽ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ, വ്യാപാര സംഘടന പ്രതിനിധികൾ, ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
