കോതമംഗലം ; കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളില്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആധുനിക അടുക്കളയുടെ ഉദ്ഘാടനം കോതമംഗലം എം.എല്‍.എ ആന്‍റണി ജോണ്‍ നിര്‍വ്വഹിച്ചു. താലൂക്കില്‍ ഏറ്റവും അധികം കുട്ടികള്‍ പഠിക്കുന്ന കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളിന്‍റെ വര്‍ഷങ്ങളായുളള ആവശ്യമാണ് ഇതോടെ നിറവേറിയത്. 5 ലക്ഷം രൂപ മുടക്കിയാണ് ബ്ലോക്ക് പഞ്ചായത്ത് ടൈല്‍ വിരിച്ച ഈ കിച്ചണ്‍ നിര്‍മ്മിച്ചത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം അദ്ധ്യക്ഷയായി .നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി,വൈസ്പ്രസിഡന്‍റ് എ.ആര്‍ വിനയന്‍,ബ്ലോക്ക് മെബര്‍ ബിന്ദു ജയകുമാര്‍,വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ താഹിറ സുധീര്‍,വാര്‍ഡ് അംഗങ്ങളായ ആസിയ അലിയാര്‍,സല്‍മലെത്തീഫ് ,പി.ടി.എ പ്രസിഡന്‍റ് അബുവട്ടപ്പാറ ,പ്രധാന അധ്യാപിക വിജയകുമാരി ,സീനിയര്‍ അധ്യാപകന്‍ റ്റി.എ അബൂബക്കര്‍ ,സോംജി,ജയേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എം.എല്‍.എ ഫണ്ടും നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ സ്ക്കൂള്‍ കെട്ടിടത്തിന്‍റെയും ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന ഓപ്പണ്‍ ഓഡിറ്റോറിയത്തിന്‍റെയും നിര്‍മ്മാണ ജോലികള്‍ അവസാന ഘട്ടത്തിലാണ്.കഴിഞ്ഞ 4 വര്‍ഷം കൊണ്ട് വിവിധ തലത്തിലുളള ഒരു കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് താലൂക്കിലെ ഈ മികച്ച മാതൃകാവിദ്യാലയത്തില്‍ കൊണ്ടുവന്നത്.