കോതമംഗലം : കേന്ദ്ര സർക്കാർ തുടരുന്ന ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഐ എംന്റെ നേതൃത്വത്തിൽ ഇന്ന് സംഘടിപ്പിക്കുന്ന സത്യഗ്രഹം സംസ്ഥാനത്തിന്റെ സമരചരിത്രത്തിലെ വേറിട്ട ഏടാകുന്നു. 20 ലക്ഷത്തിലധികം ജനങ്ങൾ പങ്കെടുക്കുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ലക്ഷക്കണക്കിനു വീടുകൾ സമര കേന്ദ്രങ്ങളാകും. വീടുകൾക്കൊപ്പം പാർട്ടി ഓഫീസുകളിലും ഈ പ്രതിഷേധം സംഘടിപ്പിക്കുന്നത്. വൈകിട്ട് നാലുമുതൽ 4.30 വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പാർട്ടി അംഗങ്ങൾ സത്യഗ്രഹമിരിക്കുക. ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ആൻ്റണി ജോൺ എം എൽ എ കുടുംബസമ്മേതം വീടിനു മുന്നിൽ സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തു.
